malappuram local

മഞ്ചേരി മെഡിക്കല്‍ കോളജ് : ശസ്ത്രക്രിയാ വിഭാഗത്തില്‍ ഡോക്ടര്‍മാരില്ല ; വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു



മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. ശസ്ത്രക്രിയാ വിഭാഗത്തില്‍ ഡോക്ടര്‍മാരില്ലെന്നാരോപിച്ചാണ് ഇന്നലെ 10 മണിയോടെ സമരം ആരംഭിച്ചത്. അഞ്ച് വിദ്യാര്‍ഥികളാണ് നിരാഹാരം കിടക്കുന്നത്.  ഇവര്‍ക്ക പിന്തുണയുമായി 25 അവസാനവര്‍ഷ വിദ്യാര്‍ഥികളും ബാക്കിയുള്ള മറ്റ് ബാച്ചുകളിലെ വിദ്യാര്‍ഥികളും രംഗത്തുണ്ട്. ശരത് കെ ശശി, പി സമീര്‍, കെ ആര്‍ ഉത്തര, സുനീറ തുടങ്ങിയവരാണ് നിരാഹാരം കിടക്കുന്നത്. പേരിന് 20 ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും മുന്ന് പേര്‍ മാത്രമേ ഇപ്പോഴുള്ളു. എംസിഐയുടെ അംഗീകാരം ലഭിക്കാനായാണ് 20 പേരെ രേഖയിലെഴുതിച്ചേര്‍ത്തത്. ഇതിന് പുറമെ വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യവും ഏര്‍പെടുത്തിയിട്ടില്ല. ഇപ്പോള്‍ താല്‍ക്കാലിക സംവിധാനത്തിലാണ് വിദ്യാ ര്‍ഥികള്‍ താമസിക്കുന്നത്. അടുത്ത വര്‍ഷം വരുന്ന വിദ്യാര്‍ഥി കളെ എവിടെ താമസിപ്പിക്കും വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. അടുത്ത ഫെബ്രുവരിയോടെയാണ്  വിദ്യാര്‍ഥികള്‍ക്ക് അവ സാന വര്‍ഷ പരീക്ഷ നടക്കുന്നത്. അസൗകര്യങ്ങള്‍ മൂലം എങ്ങിനെയാണ് അവസാന വര്‍ഷ കടമ്പ പിന്നിടുകയെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. ഇതു വരെ ഉത്തരവാദപ്പെട്ട ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പരിഹാരമുണ്ടായില്ലെങ്കില്‍ സമരം കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റുമെന്നും ഇവര്‍ പറഞ്ഞു. സമരത്തിന് കെഎസ്‌യു, യൂത്ത്‌ലീഗ്, എംഎസ്എഫ്, യൂത്ത് കോണ്‍ഗ്രസ്, കാം പസ് ഫ്രണ്ട്, എബിവിപി, യുവമോര്‍ച്ച സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it