malappuram local

മഞ്ചേരി നിത്യ മാര്‍ക്കറ്റിലെ ബയോഗ്യാസ് സംവിധാനം രോഗ പ്രഭവകേന്ദ്രമാവുന്നു

മഞ്ചേരി: മാലിന്യ പ്രശ്‌നം അതിരൂക്ഷമായ മഞ്ചേരി നിത്യ മാര്‍കറ്റില്‍ ഒരുക്കിയ ബയോഗ്യാസ് പ്ലാന്റ് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ നഗരസഭ കൗണ്‍സിലിന്റെ കാലത്തു നിര്‍മിച്ച സംവിധാനം ഉപയോഗ ശൂന്യമായികിടക്കുകയാണ്. പ്രവര്‍ത്തന സജ്ജമല്ലാത്ത സംവിധാനത്തില്‍ മാലിന്യം ഇപ്പോഴും തള്ളുന്നത് ആരോഗ്ര ഭീഷണി ഉയര്‍ത്തുന്നതായി വ്യാപാരികളും നിത്യ ചന്തയിലെത്തുന്ന ഉപഭോക്താക്കളും പരാതിപ്പെടുന്നുണ്ട്.
പ്രവര്‍ത്തിക്കാത്ത ഗ്യാസ് പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കുന്നത് മേഖലയിലാകെ രൂക്ഷ ദുര്‍ഗന്ധത്തിനു കാരണമാവുകയാണ്. രണ്ടു നിരീക്ഷകരെ നഗരസഭ ഇവിടെ മാലിന്യം തള്ളുന്നത് ശ്രദ്ധിക്കാന്‍ ഏര്‍പ്പെടുത്തിയ സമയത്തുതന്നെയാണ് ദുര്‍ഗന്ധവും ആരോഗ്യ ഭീഷണിയും സംബന്ധിച്ചുള്ള പരാതികളും ഉയരുന്നത്. എന്നാല്‍, വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടുകള്‍ ഉണ്ടാവുന്നില്ല. 19 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സംവിധാനം ആദ്യഘട്ടത്തിനു ശേഷം കേടുപാടുകള്‍ കാരണം ഉപയോഗശൂന്യമാവുകയായിരുന്നു.
അറ്റുറ്റപ്പണികള്‍ക്കായി വീണ്ടും ലക്ഷങ്ങള്‍ ചെലവിട്ടതല്ലാതെ പദ്ധതി പ്രയോജനപ്പെടുത്താനായില്ല. മാര്‍ക്കറ്റിലെ മാലിന്യം പൊതു സ്ഥലങ്ങളില്‍ തള്ളുന്ന അവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യമായിരുന്നു പദ്ധതിക്ക്. ശാസ്ത്രീയമായി ജൈവ മാലിന്യം സംസ്‌കരിച്ച് പാചക വാതകം ഉല്‍പാദിപ്പിച്ച് സമീപത്തെ ഭക്ഷ്യ ശാലകള്‍ക്ക് വിതരണം ചെയ്യുകയും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. കാല്‍ ലക്ഷം രൂപ പാഴായതല്ലാതെ ഫലപ്രദമാവേണ്ട പദ്ധതി മഞ്ചേരിക്ക് ഉപകാരപ്പെടാതെ പോവുകയായിരുന്നു.
Next Story

RELATED STORIES

Share it