malappuram local

മഞ്ചേരി നഗരസഭ : മെട്രോ റെയില്‍വേയും മേല്‍പാലങ്ങളും നിര്‍മിക്കണമെന്ന് വികസന സെമിനാര്‍



മഞ്ചേരി: ടൗണില്‍ ഫ്‌ളൈഓവര്‍ ബ്രിഡ്ജ്, മെട്രോ റെയില്‍വേ തുടങ്ങിയ പദ്ധതികള്‍ക്ക് സാധ്യത സര്‍വേ നടത്തണമെന്ന് വികസന സെമിനാറില്‍ ആവശ്യമുയര്‍ന്നു. മഞ്ചേരി നഗരസഭയിലെ ഒരു പ്ലാനറാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്നലെ മഞ്ചേരിയില്‍ 23 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ നഗരസഭ ടൗണ്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത സെമിനാറിലാണ് ആവശ്യം. ടൗണ്‍ പ്ലാനിങ്ങുമായി ബന്ധപ്പെട്ട്് സെന്‍ട്രല്‍ ജങ്ഷനിലെ കെട്ടിടം പൊളിച്ചുനീക്കി വീതി കൂട്ടുക, ഐജിബിടി ബസ് സ്റ്റാന്‍ഡ് സൗന്ദര്യവല്‍കരണം, നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ക്കിങ് പ്ലാസ, വായ്പാറപ്പടിയില്‍ കുട്ടികള്‍ക്ക് പാര്‍ക്ക്, ചെരണിയിലെ പാര്‍ക്ക്് നവീകരിക്കുക, പഴയ ബസ്സ്റ്റാന്‍ഡ് നവീകരണം, കെആര്‍എസ് റോഡ് നവീകരണം തുടങ്ങിയ ആവശ്യങ്ങളാണ് അതാത് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍ അവതരിപ്പിച്ചത്. ഐജിബിടി സ്ഥിരം സ്റ്റേജ് നിര്‍മിക്കാനും പദ്ധതിയുണ്ട്. ചെരണിയില്‍ വയോജനങ്ങള്‍ക്ക് വിശ്രമ കേന്ദ്രം, രാജീവ് ഗാന്ധി ബൈപാസ് വീതി കൂട്ടല്‍, പയ്യനാട് സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്ത് തെരുവുവിളക്ക്, വിവിധ ഭാഗങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവയും ടൗണ്‍ ശുചീകരണത്തിന്റെ ഭാഗമായി അഴുക്കുചാല്‍ നിര്‍മിക്കുക തുടങ്ങിയ പദ്ധതികളും എംപി അബബുക്കര്‍, കൊടക്കാടന്‍ അസൈന്‍, അജ്മല്‍ സൂഹീദ്, കെ കെ ബി മുഹമ്മദലി, പി ഉപേന്ദ്രന്‍, ഷീബാ രാജന്‍ സമീറ മുസ്തഫ, സിക്കന്തര്‍ ഹയാത്ത് തുടങ്ങിയ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍ അവതരിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ, വൈ.ചെയര്‍മാന്‍ വി പി ഫിറോസ്, വല്ലാഞ്ചിറ മുഹമ്മദലി സംസാരിച്ചു.
Next Story

RELATED STORIES

Share it