malappuram local

മഞ്ചേരി നഗരസഭ പ്രളയബാധിതരെ അവഹേളിക്കുന്നുവെന്ന് പ്രതിപക്ഷം

മഞ്ചേരി: മഴക്കെടുതിയില്‍ തകര്‍ത്ത സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തിനോട്് മഞ്ചേരി നഗരസഭ ഭരണസമിതി കാണിക്കുന്ന നിലപാട് അവഹേളനമാവുന്നെന്ന് പ്രതിപക്ഷം. വെറും ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ച്ത്. ഇതിനെയെതിര്‍ത്തു പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി.
പ്രളയാനന്തര കേരളത്തെ പുനസൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നല്‍കിയിരുന്നു. സംസ്ഥാനത്തെ വലിയ നഗരസഭകളിലൊന്നും മികച്ച വരുമാനവും ലഭിക്കുന്ന മഞ്ചേരി നഗരസഭ ഒരു ലക്ഷം രൂപ മാത്രം നല്‍കാന്‍ തീരുമാനിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നഗരസഭയിലെ ജനങ്ങളെക്കൂടി അവഹേളിക്കലായെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it