malappuram local

മഞ്ചേരി നഗരസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ ബഹളം

മഞ്ചേരി: പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് മഞ്ചേരി നഗരസഭ അവതരിപ്പിച്ച ബജറ്റിന്‍മേല്‍ നടന്ന ചര്‍ച്ച ബഹളത്തില്‍ കാലാശിച്ചു. ഭരണ പക്ഷം ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ച് പ്രതിപക്ഷം ചര്‍ച്ച ബഹിഷ്‌ക്കരിച്ചു.
ബജറ്റിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയതില്‍ വിറളിപൂണ്ട ഭരണപക്ഷം ചര്‍ച്ചയെ തടസ്സപ്പെടുത്തുകയും പ്രതിപക്ഷ അംഗങ്ങളെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാലാണ് യോഗ നടപടികള്‍ ബഹിഷ്‌കരിച്ചതെന്ന് പ്രതിപക്ഷാംഗങ്ങള്‍ പിന്നീട് വാര്‍ത്താ സമ്മളനത്തില്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മിഷന്‍ പദ്ധതികലായ ലൈഫ്, ആരോഗ്യം, ശുചിത്വം  പ്രാവര്‍ത്തികമാക്കുന്നതിനു ബജറ്റില്‍ യാതൊന്നും വകയിരുത്തിയിട്ടില്ല.  എംപി, എംഎല്‍എ ഫണ്ടുകള്‍ നഗരസഭ വഴി ചെലവഴിച്ചെങ്കിലും ബജറ്റില്‍ പരാമര്‍ശമില്ല. കിഫ്ബിക്കെതിരെ നിലപാടെടുക്കുന്നവര്‍ കിഫ്ബിയില്‍ നിന്നും 42 കോടി പ്രതീക്ഷിക്കുകയാണ്. ഇതു വിരോധാഭാസമാണ്. പൊതുസ്മശാനം നിര്‍മിക്കാത്തതിന്റെ ഉത്തരവാദിത്വം പൊതുജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണ്. കുടിവെള്ളത്തിനും, മാലിന്യ സംസ്‌കരണത്തിനും ബജറ്റില്‍ ഇടം നല്‍കിയില്ലെന്നും ബജറ്റ് വെറും പൊങ്ങച്ച ബജറ്റായി മാറിയെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
ഇക്കാര്യങ്ങള്‍ ബജറ്റ് ചര്‍ച്ചയില്‍ ഉന്നയിച്ചെങ്കിലും ചെയര്‍പേഴ്‌സണ്‍ മൈക്കിന്റെ പ്ലഗ് ഊരിയിടുകയായിരുന്നു.  മറ്റു ചില ഭരണപക്ഷ അംഗങ്ങള്‍ വനിതകളടക്കമുള്ള പ്രതിപക്ഷ മെമ്പര്‍മാരെ അസഭ്യം പറയുകയും കായികമായി അക്രമിക്കാ ന്‍ ശ്രമിക്കുകയും ചെയ്തതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു, മാഞ്ചേരി ഫസ്‌ല, ആയിഷ കാരാട്ട്, അലവി മാര്യാട് പറഞ്ഞു.
Next Story

RELATED STORIES

Share it