Flash News

മഞ്ചേരി ഇന്‍ഡോഷെയര്‍ എ എസ് അനൂപ് സ്മാരക മാധ്യമ പുരസ്‌കാരം ടി പി ജലാലിന്

മഞ്ചേരി ഇന്‍ഡോഷെയര്‍ എ എസ് അനൂപ് സ്മാരക മാധ്യമ പുരസ്‌കാരം ടി പി ജലാലിന്
X

മലപ്പുറം: മഞ്ചേരി ഇന്‍ഡോഷെയര്‍ സാംസ്‌കാരിക കൂട്ടായ്മയുടെ രണ്ടാമത് എ എസ് അനൂപ് സ്മാരക അച്ച
ടി മാധ്യമ പുരസ്‌കാരം തേജസ് മലപ്പുറം റിപ്പോര്‍ട്ടര്‍ ടി പി ജലാലിന്. 5001 രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. 2017 സെപ്റ്റംബര്‍ 18ന് തേജസില്‍ പ്രസിദ്ധീകരിച്ച 'കൃത്രിമമായി ഒക്ടീന്‍ വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ ലാഭം കൊയ്യുന്നു' എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. കായിക വാര്‍ത്തകളും അവാര്‍ഡിനായി പരിഗണിച്ചിട്ടുണ്ട്.  കവി മണമ്പൂര്‍ രാജന്‍ ബാബു അധ്യക്ഷനായ ജൂറി കമ്മിറ്റിയാണ് മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തി അവാര്‍ഡ് പ്രഖ്യാപിച്ചത്.  മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് വടകര റിപ്പോര്‍ട്ടര്‍ വിപിന്‍ സി വിജയനും മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് മലപ്പുറം മലയാള മനോരമയുടെ സമീര്‍ എ ഹമീദിനും ടി വി ക്യാമറാമാനായി മീഡിയ വണിന്റെ പി എം ഷാഫിക്കും ലഭിച്ചു. മംഗളം മലപ്പുറം റിപ്പോര്‍ട്ടര്‍ വി പി നിസാറിന് അച്ചടി വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു. മെയ് 12 ന് ശനിയാഴ്ച വൈകീട്ട് അഞ്ചിന്് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. മഞ്ചേരി സ്വദേശിയും മാതൃഭൂമിയുടെ സബ് എഡിറ്ററുമായിരുന്ന  എ എസ് അനൂപിന്റെ സ്മരണാര്‍ത്ഥമുള്ളതാണ് അവാര്‍ഡ്.
2011 മുതല്‍ തേജസ് മലപ്പുറം ബ്യുറോ ലേഖകനായ ജലാല്‍ എടവണ്ണ അയിന്തൂരിലെ പരേതനായ തെക്കും പുറത്ത് അബ്ദുറഹിമാന്റേയും ചെമ്പന്‍ ആമിനയുടേയും മകനാണ്. മഞ്ചേരി കോഓപറേറ്റീവ് കോളജില്‍ നിന്നും ബികോം ബിരുദവും മധുരൈ കാമരാജ് സര്‍വകലാശാലയില്‍ നിന്നും പബ്ലിക് റിലേഷനില്‍ ബിരുദാനന്ത ബിരുദവും നേടിയിട്ടുണ്ട്. മാധ്യമം, മീന്‍ടൈം തുടങ്ങിയ മാധ്യമങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.  മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ വി കെ റുഖിയ്യയാണ് ഭാര്യ. മക്കള്‍ അഫ്‌സൂണ്‍, അഷ്മില്‍ റഹ്മാന്‍.
Next Story

RELATED STORIES

Share it