malappuram local

മഞ്ചേരിയില്‍ 10 പേര്‍ റിമാന്‍ഡില്‍ മ

ഞ്ചേരി: കശ്മീരില്‍ എട്ടു വയസ്സുകാരി ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടന്ന ജനകീയ ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 10 പേരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. 25 പേരെയാണ് ഹര്‍ത്താല്‍ ദിനത്തില്‍ മഞ്ചേരിയില്‍ അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ 15 പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കിടങ്ങഴി സ്വദേശികളായ പുല്ലൂര്‍ കോളനി തറമണ്ണില്‍ മുഹമ്മദ് റംഷാദ് (20), കൂളിയോത്തില്‍ മുഹമ്മദ് സില്‍വാന്‍ (19), ഒടുമലക്കുണ്ടില്‍ അമീര്‍ (33), പാണര്‍ ചാലില്‍ മുഹമ്മദ് ആസാദ് (33), അത്തിമണ്ണില്‍ അല്‍ഫാസ് (35), രാമംകുളം ചോലക്കാപ്പറമ്പില്‍ അബുബക്കര്‍ (40), പയ്യനാട് സ്വദേശി ജസ്റ്റിന്‍ (19), ആനക്കയം ചക്കാലക്കുന്ന് അഹമ്മദ് ഷാക്കിര്‍ (22), തോരപ്പ ഹിഷാം (20), പാറമ്മല്‍ റാഷിദ് ലാല്‍ (20) എന്നിവരെയാണ് മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ റിമാന്റ് ചെയ്തത്.
ഗതാഗത തടസം സൃഷ്ടിക്കല്‍, വാഹനങ്ങള്‍ തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പോലിസിനെ ആക്രമിച്ചു കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.
Next Story

RELATED STORIES

Share it