Idukki local

മച്ചിപ്ലാവിലെ ഫഌറ്റ് സമുച്ചയം ലൈഫ് മിഷന് കൈമാറുന്നു

അടിമാലി: തൊഴില്‍വകുപ്പിന്റെ കീഴിലുള്ള  ഭവനം ഫൗണ്ടേഷന്‍ അടിമാലി മച്ചിപ്ലാവില്‍ നിര്‍മ്മിച്ച ബഹുനില ഫഌറ്റ് സമുച്ചയം ലൈഫ് മിഷന് കൈമാറാന്‍ ധാരണയാകുന്നു. അടിമാലി പഞ്ചായത്തിലെ ഭൂ- ഭവന രഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് സൗജന്യമായി ഫ്‌ലാറ്റ് വിട്ട് നല്‍കുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തി ലാണ് തീരുമാനമായത്.
സമുച്ചയത്തില്‍ വൈദ്യുതി, ശുദ്ധജലം, മാലിന്യ സംസ്‌ക്കരണം, സുരക്ഷ തുടങ്ങിയവ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജനനി പദ്ധതി പ്രകാരം ഭവനം ഫൗണ്ടേഷന്‍ കേരളയാണ് 26 കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ആറ് നിലകളുള്ള കെട്ടിടത്തില്‍ 217 ഫ്‌ലാറ്റുകളാണ് ഉള്ളത്. കിടപ്പുമുറി, അടുക്കള, ഹാള്‍ ഉള്‍പ്പടെ 400 ചതുരശ്ര വിസ്തീര്‍ണ്ണമാണ് ഓരോ ഫ്‌ലാറ്റിനുമുള്ളത്. ഒന്നര ഏക്കര്‍ സ്ഥലത്താണ് ഭവനം ഫൗണ്ടേഷന്റെ ഏറ്റവും വലിയ പദ്ധതി പൂര്‍ത്തിയായത്. നിര്‍മ്മാണം പൂര്‍ത്തിയായ ഘട്ടത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കെട്ടിട സമുച്ചയം കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ചിരുന്നു. ദ്രുതഗതിയിലാണ് നിര്‍മ്മാണങ്ങള്‍ നടന്നത്. മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് 20 ലക്ഷം രൂപ ചെലവില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മ്മിച്ചിരുന്നു. അടിമാലി പഞ്ചായത്തില്‍ 473 ഭൂ- ഭവന രഹിതരാണ് ഉള്ളത്.
Next Story

RELATED STORIES

Share it