Flash News

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വെറുതെ വിട്ട സ്വാമി അസീമാനന്ദ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിന്

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വെറുതെ വിട്ട സ്വാമി അസീമാനന്ദ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിന്
X


കൊല്‍ക്കത്ത: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ട സ്വാമി അസീമാനന്ദ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നു. ഇക്കാര്യത്തില്‍ അസീമാനന്ദയുമായി ചര്‍ച്ച നടത്തിയതായി ബിജെപി ബംഗാള്‍ പ്രസിഡന്റും ആര്‍എസ്എസ് പ്രചാരകനുമായ ദിലീപ് ഘോഷ് പറഞ്ഞു.
തനിക്ക് കാലങ്ങളായി അറിയുന്നയാളാണ് അസീമാനന്ദയെന്നും അദ്ദേഹത്തെ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു. ബംഗാളിലെ സ്ഥിതി മോശമാണെന്നും ഇവിടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അത് സമ്മതിച്ചു. ഇപ്പോള്‍ അദ്ദേഹം കുറ്റവിമുക്തനായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടെ തങ്ങള്‍ക്കൊപ്പം അദ്ദേഹം കാംപയിന്‍ നടത്തും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അദ്ദേഹം സംസാരിക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
വലിയ സംഘടനാശേഷിയും പ്രവര്‍ത്തന പരിചയവുമുള്ള വ്യക്തിയാണ് സ്വാമി അസീമാനന്ദ. അദ്ദേഹത്തിന്റെ സംഘടനാ ശക്തി പാര്‍ട്ടിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം ബംഗാളിലെ ആദിവാസി മേഖലയില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it