Flash News

മക്കാമസ്ജിദ് വിധി: ജഡ്ജിക്ക് സുരക്ഷ വര്‍ധിപ്പിച്ചു

മക്കാമസ്ജിദ് വിധി: ജഡ്ജിക്ക് സുരക്ഷ വര്‍ധിപ്പിച്ചു
X
ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസിമാനന്ദയടക്കം അഞ്ചു പ്രതികളെ വെറുതെ വിട്ട പ്രത്യേക ജഡ്ജി കെ രവീന്ദര്‍ റെഡ്ഡിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കേസില്‍ വിധിപറഞ്ഞ ഉടനെ വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി ജഡ്ജി രാജിവച്ചിരുന്നു. കേസിന്റെ വിധി കണക്കിലെടുത്ത് റെഡ്ഡിയുടെ വസതിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.



എന്നാല്‍, എത്ര പോലിസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.  റെഡ്ഡിയുടെ രാജി സ്വീകരിച്ചുവോ എന്നതു സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നുമില്ല. ആന്ധ്രയിലെ ജഡ്ജിമാരെ തെലങ്കാനയിലെ കീഴ്‌ക്കോടതികളില്‍ നിയമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് റെഡ്ഡി രാജിവച്ചതെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ട്. തെലങ്കാനയ്ക്ക് പ്രത്യേക ഹൈക്കോടതി വേണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചതിന് റെഡ്ഡി 2016ല്‍ ഹൈക്കോടതിയുടെ രോഷത്തിന് പാത്രമായിരുന്നു.
Next Story

RELATED STORIES

Share it