palakkad local

മക്കളെ അനാഥരാക്കുന്ന രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നടപടി

പാലക്കാട്: കുട്ടികളെ അനാഥത്വത്തിലേക്ക് തള്ളിവിടുന്ന രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്  വനിതാ കമ്മീഷന്‍ അംഗം അഡ്വ: ഷിജി ശിവജി. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ പരാതി പരിഹാര മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. രക്ഷിതാക്കള്‍ ജീവിച്ചിരിന്നിട്ടും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി മക്കളെ അനാഥരാക്കുന്നത് കമ്മീഷന്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മക്കളുടെ   സംരക്ഷണം രക്ഷിതാക്കളുടെ സാമൂഹിക ഉത്തരവാദിത്വമാണ്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുന്നതിനെ തുടര്‍ന്ന് തന്നെയും മക്കളെയും ഉപേക്ഷിച്ചെന്നും വളര്‍ന്നു വരുന്ന മക്കള്‍ക്ക് അച്ഛന്റെ സംരക്ഷണം ആവശ്യമാണെന്നും പറഞ്ഞുള്ള പരാതിയില്‍ മക്കളെ ശിശു സംരക്ഷണ സമിതിയോട് ഏറ്റെടുക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണം സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നെന്ന അഗളി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയുടെ ആരോപണം വനിതാ കമ്മീഷന്‍ നേരിട്ടെത്തി പരിശോധിക്കും. ആകെ ലഭിച്ച 98 പരാതികളില്‍ 44 പരാതികള്‍ തീ ര്‍പ്പാക്കി. 12 പരാതികള്‍ പോലിസ് അന്വേഷണത്തിന് വിട്ടു. 42 പരാതികള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കും. കമ്മീഷന്‍ അംഗം ഇഎം രാധ, ഡയറക്ടര്‍ കെയു കുര്യാകോസ് സിറ്റിങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it