Flash News

മഅ്ദനി പാലക്കാട്ട്; ജുമുഅ നമസ്‌കരിക്കുന്നത് വിലക്കാന്‍ കര്‍ണാടക പോലിസ് ശ്രമം

മഅ്ദനി പാലക്കാട്ട്;  ജുമുഅ നമസ്‌കരിക്കുന്നത് വിലക്കാന്‍ കര്‍ണാടക പോലിസ് ശ്രമം
X
[caption id="attachment_367657" align="alignnone" width="560"] ജുമുഅ നമസ്‌കാരശേഷം മദനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു.[/caption]

പാലക്കാട്: ബംഗളൂരുവില്‍ നിന്നു ജന്മനാടായ കൊല്ലത്തേക്കുള്ള യാത്രാമധ്യേ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ജുമുഅ നമസ്‌കാരത്തിനായി പാലക്കാട്ടിറങ്ങി. കോയമ്പത്തൂരില്‍ നിന്ന് വാളയാര്‍വഴിയാണ് മഅ്ദനി നാട്ടിലേക്ക് തിരിച്ചത്. വാളയാറില്‍ എത്തുമ്പോഴേക്കും 12.30 കഴിഞ്ഞിരുന്നു. വെള്ളിയാഴ്ചയായതിനാല്‍ ജുമുഅ നമസ്‌കാരത്തിനായി കഞ്ചിക്കോടിന് സമീപം ചടയന്‍കാല ജുമാമസ്ജദില്‍ കയറി. അതിനിടെ, നമസ്‌കാരത്തിനായി ഇറങ്ങുന്നത് അകമ്പടിവന്ന കര്‍ണാടക പോലിസ് തടഞ്ഞു. കോടതി ഉത്തരവില്‍ അത്തരം കാര്യം പരാമര്‍ശിക്കാത്തതായിരുന്നു തടസ്സം പിടിക്കാന്‍ കാരണമായത്. എന്നാല്‍, സംസ്ഥാന സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി ഉടന്‍ ഇടപെടുകയും കര്‍ണാടക പോലിസുമായി സംസാരിച്ച് നമസ്‌കാരത്തിനായി സൗകര്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് 1.45ഓടെ നമസ്‌കാരം കഴിഞ്ഞിറങ്ങിയ മഅ്ദനി ചടയന്‍കാല മഖാം സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. വാളയാറില്‍ നിന്ന് പിഡിപി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും വാഹനങ്ങളുടെ അകമ്പടിയോടെയാണ് പാലക്കാട്ടേക്ക് വന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തന്റെ മേല്‍ എന്തെങ്കിലും ഇനി ചെയ്യാനാകുമെന്ന് പ്രതീക്ഷയില്ലെന്നും കോടതിയിലാണ് വിശ്വാസമെന്നും ജുമുഅ നിസ്‌കാരത്തിന് ശേഷം മദനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാമ്യം മെയ് മൂന്നിന് കിട്ടിയെങ്കിലും യാതൊരു കാരണവുമില്ലാതെ രണ്ടുദിവസം നാട്ടിലെത്താന്‍ കഴിയാതെ നഷ്ടപ്പെടുകയായിരുന്നു. ഇതില്‍ ആരോടും പരാതിയും പരിഭവവുമില്ല. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും മദനി കൂട്ടിചേര്‍ത്തു. ഭാര്യ സൂഫിയ മദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി, മൈലക്കാട് ഷാ എന്നിവര്‍ മദനിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it