Flash News

മംഗളൂരു: ബഷീര്‍ ജീവന്‍ രക്ഷിച്ച കഥ ഓര്‍മിച്ച് പ്രഭാകര്‍

മംഗളൂരു: ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട അഹ്മദ് ബഷീറിന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നു സുഹൃത്തുക്കള്‍. ബഷീറിനെ അറിയുന്ന ആര്‍ക്കും അദ്ദേഹത്തെ ഉപദ്രവിക്കാന്‍ കഴിയില്ലെന്ന് സുഹൃത്തും അയല്‍വാസിയുമായ പ്രഭാകരന്‍ പറഞ്ഞു. സഹജീവികളോട് കാരുണ്യം കാണിക്കുന്നവനായിരുന്നു തന്റെ സുഹൃത്ത്. സഹായം നല്‍കുന്നതിന് ജാതിയോ മതമോ ബഷീര്‍ കണക്കിലെടുത്തിരുന്നില്ല. സഹായം ചോദിച്ചെത്തുന്ന ഒരാളെയും വെറുംകൈയോടെ മടക്കി അയച്ചിട്ടില്ലെന്നും പ്രഭാകരന്‍ സാക്ഷ്യപ്പെടുത്തുന്നു. താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ബഷീറിന്റെ കൃത്യസമയത്തെ ഇടപെടല്‍കൊണ്ടാണെന്നു പ്രഭാകരന്‍ പറയുന്നു. 25 വര്‍ഷം മുമ്പ് ഗള്‍ഫില്‍ വച്ച് ഒരുകൂട്ടം അക്രമികള്‍ പ്രഭാകരനെ ലക്ഷ്യം വച്ചെത്തിയപ്പോള്‍ രക്ഷപ്പെടുത്തിയത് ബഷീറായിരുന്നു. 1993ലായിരുന്നു അത്. സൗദിയില്‍ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കാനെത്തിയപ്പോള്‍ പ്രഭാകരന്‍ ഞങ്ങളുടെ കൂടെയുള്ളവനാണ് അവനെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞു ബഷീറെത്തിയപ്പോഴാണ് അവര്‍ തന്നെ വിട്ടു പോയതെന്നു പ്രഭാകരന്‍ ഓര്‍ക്കുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മംഗളൂരുവിലുണ്ടായ അക്രമസംഭവങ്ങളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനായ ദീപക് റാവു കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് മംഗളൂരു കൊട്ടാര ചൗക്കിയില്‍ വച്ച് ഒരു സംഘം ബഷീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊട്ടാരയില്‍ ഭക്ഷണശാല നടത്തിവരുകയായിരുന്നു ബഷീര്‍. രാത്രി കടയടയ്ക്കാന്‍ നേരം അവിടേക്ക് കയറിവന്ന ഏഴംഗ സംഘം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it