മംഗളാദേവി ചൈത്ര പൗര്‍ണമി: ഭക്തരുടെ എണ്ണത്തില്‍ വര്‍ധന

കുമളി: ചൈത്രമാസത്തിലെ പൗര്‍ണമിനാളില്‍ കണ്ണകിദേവിയുടെ ദര്‍ശനപുണ്യം നേടാ ന്‍ വന്‍ തിരക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മംഗളാദേവിയില്‍ എത്തിയവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 18,000 ഓളം ആളുകളാണ് കണ്ണകിയുടെ കടാക്ഷത്തിനായി മലകയറിയെത്തിയത്. കഴിഞ്ഞ വര്‍ഷം 11,300ഓളം ആളുകളാണ് മംഗളാദേവിയില്‍ എത്തിയത്. 7000 ഓളം ആളുകളുടെ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്.
അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തേനി, ഇടുക്കി ജില്ലാ ഭരണകൂടങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു ഉല്‍സവം. മുന്‍ തീരുമാനപ്രകാരം പൂജാരിയോടൊപ്പം ആറ് ട്രാക്ടറുകളിലായി 60 പേരെ കടത്തിവിടാനാണു ധാരണയായത്. എന്നാല്‍ 150ഓളം ആളുകള്‍ കടന്നുപോവണമെന്ന് ആവശ്യപ്പെട്ടത് തര്‍ക്കത്തിനിടയാക്കി. മാത്രമല്ല, ഇവര്‍ റോഡ് ഉപരോധിച്ചു. ഇതോടെ തേനി, ഇടുക്കി ആര്‍ഡിഒമാര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.
സ്വകാര്യ ജീപ്പുകള്‍ മാത്രമായിരുന്നു ഇത്തവണയും മംഗളാദേവിയിലേക്ക് പോവുന്നവര്‍ക്ക് ഏക ആശ്രയം.
Next Story

RELATED STORIES

Share it