Flash News

ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍

ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍
X
ഭോപ്പാല്‍: ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. നര്‍മദ നഗറില്‍ താമസിക്കുന്ന വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ ജി.കെ. നായര്‍, സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന ഭാര്യ ഗോമതി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.



മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.രാവിലെ വീട്ടിലെ ജോലിക്കാരാണ് ഇരുവരെയും കൊല്ലപ്പെട്ടനിലിയല്‍ ആദ്യം കണ്ടത്.  മൂന്ന് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞശേഷം ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it