kozhikode local

ഭൂമിവാതുക്കല്‍ കുടിവെള്ള പദ്ധതി പൈപ്പ് മാറ്റല്‍ ഉടന്‍ ആരംഭിക്കും

വാണിമേല്‍: പണം അനുവദിച്ചിട്ടും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഭൂമിവാതുക്കല്‍ കൂടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റല്‍ ഉടന്‍ ആരംഭിക്കും.
ഇന്നലെ നാദാപുരത്ത്്് ഇ കെ വിജയന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കര്‍മ്മസമിതിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. 35 വര്‍ഷം മുമ്പ് സ്ഥാപിച്ച മണ്‍ പൈപ്പ് ദ്രവിച്ച് ഇടുങ്ങിയതിനാല്‍ മിക്ക ദിവസങ്ങളിലും പൈപ്പ് പൊട്ടുന്നതായി പരാതി ഉയര്‍ന്നതോടെയാണ് പുതിയ പിവിസി പൈപ്പ് സ്ഥാപിക്കാന്‍ ധാരണയായത്. അതിനായി നേരത്തെ പദ്ധതി രൂപീകരിച്ച് പണം അനുവദിച്ചു.
പണി കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ റോഡ് കീറി മുറിക്കുന്നതിന്ന് കെട്ടിവെക്കേണ്ട സംഖ്യയെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പണി നടക്കാതെ പോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന്്്്്് കുടിവെള്ള ഉപഭോക്താക്കള്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് എംഎല്‍എ ഇടപെട്ട് ഇരു വകുപ്പിലെയും ഉദ്യോഗസ്ഥരെ ഇന്നലെ വിളിച്ചു ചേര്‍ത്തത്.  കുടിവെള്ള പൈപ്പിനായി വാട്ടര്‍ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് 14 ലക്ഷം രൂപ അടച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പണി ആരംഭിക്കുമെന്നും യോഗം അധ്യക്ഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it