kozhikode local

ഭീമന്‍ ചപ്പാത്തി ചുട്ട് ഗിന്നസിലേക്ക്...

കോഴിക്കോട്: ഗോതമ്പു വയലുകളുള്ള വടക്കേ ഇന്ത്യക്കാരെ വെട്ടിച്ച് കോഴിക്കോട്ടുകാര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചപ്പാത്തി ചുട്ട് ഗിന്നസ് ബുക്കിലേക്ക്. അയിത്തത്തിനും വര്‍ണവിവേചനത്തിനും ജാതി വ്യവസ്ഥക്കുമെതിരെ പോരാടിയ നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പന്തി ഭോജനത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയായി ചപ്പാത്തിചുടല്‍ ചടങ്ങ്. 175 കിലോ തൂക്കം വരുന്നതും ആറു മീറ്റര്‍ വ്യാസമുള്ളതുമായ ഭീമന്‍ ചപ്പാത്തിയുടെ നിര്‍മാണത്തില്‍ വിദ്യാര്‍ഥികളടക്കം ഒട്ടേറെ പേര്‍ പങ്കാളികളായി. ക്യൂറേറ്ററായ കാര്‍ട്ടൂണിസ്റ്റ് എം ദിലീഫ്, അഡ്രസ് മാള്‍ എംഡി കെ സന്‍ഫീര്‍, മാര്‍ക്കറ്റിങ് ഹെഡ് ഷഫീര്‍, അടുക്കള ഹോം അപ്ലയന്‍സ് എം ഡി  മുഹമ്മദ് റിയാസ്, കണ്‍വീനര്‍ ലത്തീഫ് കുറ്റിക്കുളം എന്നിവരാണ് ചപ്പാത്തി നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. ചപ്പാത്തി തയാറാക്കാനുള്ള ചട്ടി നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. ഗിന്നസ് ബുക്ക് അധികൃതര്‍ ചപ്പാത്തി നിര്‍മാണം വീക്ഷിക്കാനെത്തി. രാവിലെ തുടങ്ങിയ ചപ്പാത്തി ചുടല്‍ വൈകിട്ട് വരെ നീണ്ടു. പിന്നീട് രാത്രിവരേയും ചപ്പാത്തി സൗഹൃദ ഊട്ടും നടന്നു. എന്‍എസ്എസ് വളണ്ടിയര്‍മാരുടെ എന്‍സിസി സേന പങ്കാളികളായി.
Next Story

RELATED STORIES

Share it