Flash News

ഭീകരവാദ ആശയങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഫേസ് ബുക്ക് ശ്രമം



വാഷിങ്ടണ്‍: സമൂഹമാധ്യമമായ ഫേസ്ബുക്ക് വഴി ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. ഫേസ്ബുക്കിന്റെ തന്നെ സാമൂഹികമാധ്യമ ആപ്പുകളായ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിതെന്ന് കമ്പനി ബ്ലോഗില്‍ കുറിച്ചു. ഇതുവഴി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ പോസ്റ്റുകള്‍ വിശകലനം ചെയ്യാനാവുമെന്നു കമ്പനി വ്യക്തമാക്കി. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല. ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണു ലക്ഷ്യമെന്നും ഫേസ്ബുക്ക് ഡയറക്ടറും സൈറ്റിന്റെ ഭീകരവിരുദ്ധ മാനേജരുമായ ബ്രിന്‍ ഫിഷ് മിന്‍ പറഞ്ഞു. സൈറ്റും ആപ്പുകളും കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഇമേജുകളും ടെക്‌സ്റ്റുകളും വിശകലനം ചെയ്യുന്ന സംവിധാനം പ്രയോജനപ്പെടുത്തുമെന്നും വാര്‍ത്തയുണ്ട്. 2014ലാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഏറ്റെടുത്തത്. രണ്ടു മാധ്യമങ്ങളും ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ വ്യത്യസ്തമായി സുക്ഷിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it