Gulf

ഭീകരവാദികളുടെ മുഖ്യശത്രു സലഫികള്‍: മുസ്തഫ തന്‍വീര്‍

ജിദ്ദ: പ്രവാചകനും അദ്ദേഹത്തിന്റെ അനുചരന്മാരും പിന്തുടര്‍ന്ന തനതായ ഇസ് ലാമിനെ ഇന്നും ഉള്‍ക്കൊള്ളണമെന്ന് വാശിയുള്ളതിനാല്‍ എല്ലാത്തരം പുത്തനാശയങ്ങളും ഒരിക്കലും അംഗീകരിക്കാത്തവരാണ് സലഫികള്‍. ലോകത്ത് ആര്‍ക്കൊക്കെ ഭീകരതയുമായി സന്ധി ചെയ്യാന്‍ കഴിഞ്ഞാലും കേവലം മൂന്ന് പതിറ്റാണ്ട് മാത്രം പഴക്കമുള്ള ഈ പുത്തന്‍ രീതിയോട് സലഫികള്‍ക്കൊരിക്കലും രാജിയാകാന്‍ കഴിയില്ല.
1979ല്‍ ഇറാനില്‍ നടന്ന വിപ്ലവത്തിന്റെ ആശയങ്ങള്‍ പിന്നീട് സുന്നിലോകത്തേക്ക് ഇറക്കുമതി ചെയ്ത സംഘങ്ങളാണ് അല്‍ഖാഇദയും ഐഎസുമെല്ലാം. ഇത്തരം ഭീകര ഗ്രൂപ്പുകള്‍ പ്രധാനമായും ലക്ഷ്യംവെക്കുന്നത് സലഫികളെയും സൗദി അറേബ്യയിലെ ഭരണകൂടത്തെയും പണ്ഡിതരെയുമാണ്. യഥാര്‍ത്ഥ ഇസ് ലാമിക ചിഹ്നങ്ങളെയെല്ലാം സലഫികളുടേതെന്ന് മുദ്രകുത്തി അവയെ തള്ളിക്കളയാനാണ് സാമ്രാജ്യത്വവും പുരോഗമനവാദികളും ശ്രമിക്കുന്നത്. മുസ് ലിം ചിഹ്നങ്ങളെയെല്ലാം ഗള്‍ഫ് ഇറക്കുമതിയെന്ന് പറഞ്ഞു പ്രസംഗിക്കുന്ന പലരും പാശ്ചാത്യരുടെ ജീന്‍സും ടീഷര്‍ട്ടുമാണ് ധരിച്ചതെന്നത് വിരോധാഭാസമാണ്.
ഇന്റര്‍നെറ്റ് വ്യാപകമായതോടെ ഇന്ന് പാശ്ചാത്യനാടുകളില്‍ നടക്കുന്ന ചര്‍ച്ചകളൊക്കെ ഞൊടിയിടയില്‍ നമ്മുടെ നാട്ടിലെത്തുന്നതുപോലെ മതരംഗത്ത് ഭീകരപ്രസ്ഥാനങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളും വളരെ പെട്ടെന്ന്  കേരളത്തിലേക്കെത്തുന്നു. ഇത്തരം ആശയങ്ങള്‍ നമ്മുടെ നാട്ടിലെത്തുന്നത് ഏതെങ്കിലും മതസംഘടന ഭീകരവാദം പഠിപ്പിക്കുന്നത്‌കൊണ്ടല്ല മറിച്ച് ഒരു മൗസ് ക്ലിക്കില്‍ എല്ലാം ലഭ്യമായത്‌കൊണ്ടാണ്.
സാമ്രാജ്യത്വവും ഫാഷിസവും ലിബറല്‍ മതേതരവാദികളുമെല്ലാം ഒന്നിച്ച് ഇസ് ലാമിനെ ലക്ഷ്യം വെക്കുമ്പോള്‍ ഇവരെയൊക്കെ സായുധമായി നേരിടണമെന്നൊരു ചിന്തയുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ സായുധമായി സംഘടിക്കുന്നത് ഇസ് ലാമികമായും ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിച്ചും തെറ്റാണെന്നും നിയമപരമായ മാര്‍ഗ്ഗത്തിലൂടെയാണ് ഇവ നേരിടേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ശിഹാബ് സലഫി മോഡറേറ്ററായിരുന്നു.
കെഎന്‍എം സംസ്ഥാന സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ സലഫി സംവാദം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് പന്തല്ലൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും അമീന്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it