ഭിന്നശേഷിയുള്ളവരുടെ കഴിവ് തിരിച്ചറിയണം : മന്ത്രി
BY fousiya sidheek5 Jun 2017 7:18 AM GMT
fousiya sidheek5 Jun 2017 7:18 AM GMT
തൃശൂര്‍: ഭിന്നശേഷിയുള്ളവരുടെ കഴിവ് തിരച്ചറിഞ്ഞ് അവരെ പ്രോല്‍സാഹിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്കിന്റെ ആദ്യ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ ഭിന്നശേഷിക്കാരുടെ തൊഴില്‍ നൈപുണ്യവികസനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യത്തിലും പ്രഥമ പരിഗണന നല്‍കണം. അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാന്‍ പാടില്ല. അവരെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കുടുംബവും സമൂഹവും നല്ല പങ്കു വഹിക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിശുകേന്ദ്രീകൃതമായ വിദ്യാഭ്യാസം ഭിന്നശേഷിയുള്ളവരുടെ കഴിവുകണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. അതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. ശാസ്ത്രീയമായി ദിശാബോധത്തോടെ ഇവരെ വളര്‍ത്തിയാല്‍ നല്ല കാര്യശേഷിയുള്ളവരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കെ രാജന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഐ എസ് ഉമാദേവി, മാടക്കത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയന്‍ തുടങ്ങിയവരുള്‍പ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT