kasaragod local

ഭിന്നശേഷിക്കാരുമായി ചങ്ങാത്തം കൂടാന്‍ ചൊക്ലി ബിആര്‍സി

പാനൂര്‍: ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങുമായി ചൊക്ലി ബിആര്‍സിയുടെ പ്രത്യേക പദ്ധതി. ചങ്ങാത്തം 2018 എന്ന പേരില്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരെ സഹായിക്കാന്‍ പുസ്തകങ്ങള്‍, അലമാരകള്‍ എന്നിവ സൗജന്യമായി നല്‍കി.
ചൊക്ലി ബിആര്‍സി ഹാളില്‍ പാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ വി റംല ഉദ്ഘാടനം ചെയ്തു. അലമാര വിതരണം എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ വിശ്വനാഥനും, പുസ്തകവിതരണം ചൊക്ലി എഇഒ എം വി സുലോചനയും നിര്‍വഹിച്ചു. ബിആര്‍സിക്ക് അനുവദിച്ച ടിവിയുടെ പ്രവര്‍ത്തനോദ്ഘാടനം എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ പി വി പുരുഷോത്തമന്‍ നിര്‍വഹിച്ചു. സഫാരി ഗ്രൂപ്പ് എം ഡി സൈനുല്‍ ആബിദ് മുഖ്യാതിഥിയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, എച്ച്എം ഫോറം സെക്രട്ടറി കെ എന്‍ ജയതിലക്, അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി എ എം രാജേഷ്, ചൊക്ലി ബിപിഒ രഹ്‌ന ഖാദര്‍, റിസോഴ്‌സ് അധ്യാപിക പി എം ബിന്ദു സംസാരിച്ചു.
Next Story

RELATED STORIES

Share it