ഭാര്യ അത്യാസന്ന നിലയില്‍; രാജ്യത്തേക്കുള്ള മടക്കം അസാധ്യം: നവാസ് ശരീഫ്
BY kasim kzm25 Jun 2018 3:08 AM GMT
kasim kzm25 Jun 2018 3:08 AM GMT
ലണ്ടന്‍: അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാവുന്നതിന് പാകിസ്താനിലേക്ക് പോവുന്നത് അസാധ്യമാണെന്നു മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഭാര്യ അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ പാകിസ്താനിലേക്കു പോവുന്നത് എങ്ങനെചിന്തിക്കാനാവുമെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോടു ചോദിച്ചു. നവാസ് ശരീഫിന്റെ ഭാര്യ കുല്‍സൂം കഴിഞ്ഞ ആഗസ്തിലാണ് ചികില്‍സാവശ്യാര്‍ഥം ലണ്ടനിലെത്തിയത്. തൊണ്ടയ്ക്ക് കാന്‍സര്‍ ബാധിച്ച അവര്‍ ഹൃദയാഘാതം കാരണം കഴിഞ്ഞ 14 മുതല്‍ വെന്റിലേറ്ററിലാണ്. പാനമ പേപ്പര്‍ അഴിമതിയുടെ പേരില്‍ നവാസ് ശരീഫിനെതിരേ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കുറ്റം ചുമത്തിയിരുന്നു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT