Flash News

ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി, ഭര്‍ത്താവ് സ്വയം തീ കൊളുത്തി മരിച്ചു

ഭാര്യയെ  പെട്രോളൊഴിച്ച് തീ കൊളുത്തി, ഭര്‍ത്താവ് സ്വയം തീ കൊളുത്തി മരിച്ചു
X


റാന്നി: ഭാര്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് സ്വയം തീ കൊളുത്തി മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍. റാന്നി  വൈക്കം തെക്കേപ്പുറം റോഡില്‍  ഇന്നുച്ചയ്ക്കാണ് സംഭവം.
റാന്നി  മന്ദിരം ഉഴത്തില്‍ വടക്കേതില്‍ മോഹനന്‍ (49)ആണ് മരിച്ചത്. ഭാര്യ ഓമന (45)യെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് സംഭവത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളേ തുടര്‍ന്ന് ഇവര്‍ പിണങ്ങി രണ്ടു വീടുകളിലായാണ് കഴിഞ്ഞുവന്നിരുന്നത്. ഓമന സമീപത്തെ ഒരു വീട്ടില്‍ വീട്ടുജോലി ചെയ്തുവരികയാണ്.
ഇന്നലെ ഉച്ചയോടെ ഓമന ജോലി ചെയ്യുന്ന വീട്ടിലെത്തി അവരെ നിര്‍ബന്ധമായി മോഹനന്‍ വിളിച്ചു കൊണ്ടുപോരികയായിരുന്നുവെന്നു പറയുന്നു. പഞ്ചായത്ത് റോഡിലെത്തിയപ്പോള്‍ ഇയാള്‍ ജാറില്‍ ഒളിപ്പിച്ചുവച്ചിരുന്ന പെട്രോളെടുത്ത് ആദ്യം ഭാര്യയെയും പിന്നീട് സ്വന്തം ശരീരത്തിലും ഒഴിച്ചു തീ കൊളുത്തി. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയും തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഫയര്‍ഫോഴ്‌സെത്തി തീ അണച്ച് കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു. മെഡിക്കല്‍ കോളജിലെത്തിച്ച മോഹനന്‍ വൈകുന്നേരത്തോടെ മരിച്ചു. പോലീസെത്തി ഓമനയുടെ മൊഴി രേഖപ്പെടുത്തി. ഇവരുടെ നില ഗുരുതരമാണ്. രണ്ട് മക്കളുണ്ട്.
Next Story

RELATED STORIES

Share it