palakkad local

ഭാരതപ്പുഴ മലിനീകരണം: അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു

പട്ടാമ്പി: ഭാരതപുഴ മലിനീകരണം, ഇതര സംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു.  ഭാരതപ്പുഴയിലേക്ക് ഒഴുക്കുന്ന  മലിനജലത്തെക്കുറിച്ചും  ഇതര സംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കഴിഞ്ഞ 13ന് നിയോഗിച്ച അന്വേഷണ സമിതിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. പട്ടാമ്പി എംഎല്‍എ ഒറ്റപ്പാലം സബ് കലക്ടര്‍ നഗരസഭാ ചെയര്‍മാന്‍ എന്നിവരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമിതിയുടെ രൂപീകരണം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, റവന്യൂ വില്ലേജ് ഓഫിസര്‍മാര്‍, കെഎസ് ഇ ബി സബ് എഞ്ചിനീയര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായ സമിതി ഭാരതപുഴയുടെ പരിസരങ്ങളിലും റെയില്‍വേ ലൈനിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ  താമസ കേന്ദ്രങ്ങളില്‍ നടത്തിയ  വിശദമായ പരിശോധന റിപോര്‍ട്ടാണ് ഇന്നലെ താലുക്ക് ഓഫിസ് ഹാളില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സമര്‍പ്പിച്ചത്. 786 ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍  സമിതി ശേഖരിച്ചു.  ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച  കെട്ടിടങ്ങളില്‍ പലതും അനുമതിയില്ലാതെയാണ്  നിര്‍മിച്ചിരിക്കുന്നത്റൂമില്‍ അഞ്ച് ആറും തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ മതിയായ ടോയ് ലെറ്റ് സംവിധാനങ്ങളോ മാലിന്യ സംസ്‌കരണ സംവിധാനങ്ങളോ ഇല്ല. പലയിടത്തും ഭാരത പുഴയിലേക്കാണ് മാലിന്യം തള്ളുന്നത്. മദ്യം മയക്ക് മരുന്നു തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വ്യാപകമാണ്  തുടങ്ങിയ കണ്ടെത്തലുകളാണ് സമിതിയുടെ റിപോര്‍ട്ടില്‍ പറയുന്നത്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി അനധികൃത കെട്ടിടങ്ങളുടെ വൈദ്യുതി ആദ്യപടിയായി കട്ട് ചെയ്യാനും ഇവ പൊളിച്ചുമാറ്റാനുമുള്ള നോട്ടിസ് നഗരസഭ നല്‍കും.  തീരങ്ങളില്‍ ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. വെളിച്ചമില്ലാത്ത മേഖലകളില്‍  എംഎല്‍എ ഫണ്ടില്‍ നിന്നു ലൈറ്റുകള്‍ സ്ഥാപിക്കും. നഗരത്തില്‍ നിന്ന് പുഴയിലേക്കിറങ്ങുന്ന പത്തായക്കല്ല് കടവു ഭാഗവും ബസ് സ്റ്റാന്റില്‍ നിന്ന് പുഴയിലേക്കിറങ്ങുന്ന ഭാഗവും കൊട്ടിയടക്കും.  ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്‌റ്റേഷന്‍ പുനര്‍ നിര്‍മിക്കും. ഭാരതപ്പുഴയില്‍ നിന്നും അനധികൃതമായി കടത്തുന്ന  മണല്‍ക്കൊള്ള നിര്‍ത്തും. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍  ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്  ചെയര്‍മാന്‍ കെ പി വാപ്പുട്ടി തഹസില്‍ദാര്‍ പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
Next Story

RELATED STORIES

Share it