palakkad local

ഭവന നിര്‍മാണത്തിനും ആരോഗ്യ മേഖലയ്ക്കും മുന്‍ഗണന

പട്ടാമ്പി: 36.46 കോടി രൂപ വരവും, 34.55 കോടി രൂപ ചെലവും 1 .91 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സി സംഗീത അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ പി വാപ്പുട്ടി അധ്യക്ഷത വഹിച്ചു.
സമ്പൂര്‍ണ ഭവന പദ്ധതിയുടെ ഭാഗമായുള്ള ലൈഫ്മിഷന്‍ പദ്ധതിയിലെ ഫഌറ്റ് നിര്‍മാണത്തിന് 5.12കോടി രൂപയും, പിഎംഎവൈ ഭവന പദ്ധതിക്ക് 3.10 കോടിയും ആരോഗ്യ മേഖലയില്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയുടെ സ്ഥലം ഏറ്റെടുക്കലിനും, കെട്ടിട നിര്‍മാണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു കോടി, ദാരിദ്രൃ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം, ഗ്രീന്‍ പട്ടാമ്പി പദ്ധതിയ്ക്ക് 62 ലക്ഷം, അംഗന്‍വാടികള്‍ക്കായുള്ള മുറ്റത്തൊരു പൂന്തോട്ടം പദ്ധതി—ക്ക് 33 ലക്ഷം, റെയില്‍വെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിലേക്കായി 63 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി മേജര്‍ കുടിവെള്ള പദ്ധതി ആരംഭിക്കാന്‍ പ്രാഥമിക തുക ബജറ്റില്‍ വകയി കുത്തിയിട്ടുണ്ട്.
ഉല്‍പാദന മേഖലയില്‍ നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിനും ജലസേചനത്തിനും ബജറ്റില്‍ പദ്ധതികളുണ്ട്. നഗരസഭാ ബസ് സ്റ്റാന്റിലും, നഗരസഭാ ഓഫിസിലും വനിതാ വിശ്രമ കേന്ദ്രവും, സ്ത്രീ സൗഹൃദ ശുചി മുറിയും നിര്‍മിക്കും. താലൂക്ക് ആശുപത്രിയിലെ വനിതാ വാര്‍ഡില്‍ സെന്‍ട്രല്‍ ഓക്‌സിജന്‍ പദ്ധതി നടപ്പാക്കും. നഗരസഭാ പ്രദേശത്തെ സ്‌കൂളുകളില്‍ പുതിയ കെട്ടിടങ്ങളും, കെട്ടിട നവീകരണവും, ഡിജിറ്റലൈസ്ഡ് ക്ലാസ്സ് മുറികളുടെ നിര്‍മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്ത ും. വരള്‍ച്ചയെ നേരിടുന്നതിന്റെ ഭാഗമായി നിലവിലെ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപണി, വരള്‍ച്ച റിലീഫ് ഫണ്ട് ഭാരതപ്പുഴ ശുചീകരണം കുളങ്ങളുടേയും പൊതുകിണറുകളുടേയും സംരക്ഷണം, മഴവെള്ള സംഭരണം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it