World

ഭരണകൂടത്തിന്റെ മനസ്സുമാറ്റിയത് രണ്ടു വയസ്സുകാരിയുടെ ഫോട്ടോ

വാഷിങ്ടണ്‍: മാതാപിതാക്കളില്‍ നിന്നു കുട്ടികളെ അകറ്റി നിര്‍ത്തുന്ന വിചിത്ര അഭയാര്‍ഥി നയത്തില്‍ നിന്നു ട്രംപ് ഭരണകൂടത്തെ പിന്‍മാറാന്‍ പ്രേരിപ്പിച്ചത് രണ്ടു വയസ്സുകാരി വിങ്ങിപ്പൊട്ടുന്ന ചിത്രം. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സുരക്ഷാ പരിശോധനയ്ക്കിടെ മാതാവ് താഴെ വച്ച കുഞ്ഞ് വിങ്ങിപ്പൊട്ടുന്നതായിരുന്നു ഫോട്ടോ.
ഹോണ്ടുറാസില്‍ നിന്നുള്ള അഭയാര്‍ഥികളായിരുന്നു  അമ്മയും കുഞ്ഞും. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ യുഎസ് ഫെഡറല്‍ ഏജന്റുമാരുടെ സുരക്ഷാ പരിശോധനയ്ക്കു വിധേയരാവേണ്ടിവന്നു. കുഞ്ഞിനെ താഴെ നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആ അമ്മ അത് അനുസരിച്ചു. പരിശോധനയ്ക്കിടെ പേടിച്ച കുഞ്ഞ് അമ്മയെ നോക്കി വിങ്ങിപ്പൊട്ടുന്ന ചിത്രം ജോണ്‍ മൂര്‍ എന്ന ഫോട്ടോഗ്രാഫര്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. സമൂഹികമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ചതോടെ വന്‍ പ്രതിഷേധങ്ങള്‍ക്ക് അതു വഴിവച്ചു.
Next Story

RELATED STORIES

Share it