kannur local

ഭരണകൂടത്തിന്റെ ജനവിരുദ്ധത സമരത്തിലേക്ക് നയിക്കുന്നു : വിളയോടി ശിവന്‍കുട്ടി



പയ്യന്നൂര്‍: ഭരണകൂടത്തിന്റെ ജനവിരുദ്ധ ചെയ്തികളാണ് ജനങ്ങളെ സമരത്തിലേക്ക് ഇറക്കുന്നതെന്നു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി. രാമന്തളിയിലെ മാലിന്യവിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്ന ഇരട്ടവ്യക്തിത്വം പേറുന്നവരാണ്. ഇരകളോടപ്പം ഓടുകയും വേട്ടക്കാരോടപ്പം വേട്ടയാടുകയും ചെയ്യുന്ന കാപട്യത്തെ ജനങ്ങള്‍ തിരിച്ചറിയണം. സമരം ചെയ്യാന്‍ ധൈര്യവും വിജയം വരിക്കാനുള്ള ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ രാമന്തളി സമരം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പരാജയപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പി രാജേന്ദ്രന്‍, ഇ സി ഭാസ്‌കരന്‍ സംസാരിച്ചു. മാലിന്യ വിരുദ്ധ സമരം 74ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ പ്രിയേഷ് കക്കോപ്രത്തിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ ഡി മുസ്തഫ സമരപന്തലിലെത്തി ഐക്യദാര്‍ഡ്യം അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരള ലാറ്റിന്‍ കാത്തോലിക് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി. സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, കണ്ണൂര്‍ രൂപതാ സെക്രട്ടറി ഫ്രാന്‍സിസ് കുര്യപ്പിള്ളി, ഫ്രാന്‍സിസ് സംസാരിച്ചു.
Next Story

RELATED STORIES

Share it