Pathanamthitta local

ഭക്ഷണോല്‍സവത്തില്‍ പങ്കെടുത്തവര്‍ക്ക് വിഷ ബാധയേറ്റു

കോഴഞ്ചേരി : ഭക്ഷണോല്‍സവത്തില്‍ പങ്കെടുത്തവര്‍ക്ക് വിഷ ബാധയേറ്റ് മുപ്പതോളം പേര്‍ ചികില്‍സ തേടി.
അയിരൂര്‍ ഇടപ്പാവൂര്‍ഞുണ്ണംതറ പള്ളി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഫുഡ് ഫെസ്റ്റിവലില്‍ നിന്നും നാടനും വൈവിധമാര്‍ന്നതുമായ ആഹാരം കഴിച്ചവര്‍ക്കാണ് വിഷ ബാധ ഏറ്റതായി പരാതി ഉയര്‍ന്നത്. ഇന്നലെ രാവിലെ പത്തു മുതലാണ് പരിപാടി നടന്നത്.
വിഭവങ്ങള്‍ തയ്യാറാക്കാന്‍ പുറമെ നിന്നുള്ളവര്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു. ഇവര്‍ പഴകിയ സാധനങ്ങള്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. കപ്പ, മീന്‍ കറി ,ബിരിയാണി തുടങ്ങിയവ കഴിച്ചവര്‍ക്കാണ് ആദ്യം അസ്വാസ്ഥത അനുഭവപ്പെട്ടത് .ഇവര്‍ ഉടന്‍ തന്നെ സംഘാടകരെ വിവരം അറിയിച്ചു.ഇതോടെ വിതരണം നിര്‍ത്തി വച്ചു .അസ്വസ്ഥത ഉണ്ടായവര്‍ റാന്നിയിലും കോഴഞ്ചേരിയിലുമുള്ള ആശുപത്രികളില്‍ ചികില്‍സ തേടി.
ഭക്ഷണ കരാര്‍ എടുത്തിരുന്നവര്‍ രാവിലെ ഇവ പൊതികളാക്കി നല്‍കിയ ശേഷം മടങ്ങിയതായി അധികൃതര്‍ പറഞ്ഞു. ചികില്‍സ തേടിയവരില്‍ ആരുടേയും നില ഗുരുതരമല്ല. പോലിസും ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും സാമ്പിള്‍ ശേഖരിച്ചു.
കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് മേളയില്‍ പണം മുടക്കി പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it