thiruvananthapuram local

ബ്ലേഡ് മാഫിയ വീട്ടമ്മയെ ആറ് മണിക്കൂര്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു

പാറശ്ശാല:  നെയ്യാറ്റിന്‍കര മാരായമുട്ടം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ബ്ലേഡ് മാഫിയ സംഘം വീട്ടമ്മയെ ആറ് മണിക്കൂര്‍ വീട്ടിനുളളില്‍ പൂട്ടിയിട്ടു. കൊല്ലയില്‍ പഞ്ചായത്തില്‍പ്പെട്ട മാക്കോ ട്ടുകോണം വാര്‍ഡില്‍ നടൂര്‍ കൊല്ല എസ്ബി ഭവനില്‍ പരേ തനായ ശിം ഷോണിന്റെ ഭാര്യ ബിന്ദുവിനെ(39) യാണ് അയല്‍വാസിയായ യശോദയുടെ വീട്ടില്‍ പൂട്ടിയിട്ടത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെയായിരുന്നു സംഭവം. മരണപ്പെട്ട ബിന്ദുവിന്റെ ഭര്‍ത്താവ് ശിംഷോണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് യശോദയില്‍ നിന്ന് മുപ്പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. മുതലും പലിശയും ഉള്‍പ്പെടെ അറുപതിനായിരം രൂപ തിരികെ നല്‍കിയതായും പറയുന്നു.
എന്നാല്‍ ഇനിയും പണം തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് ബിന്ദുവിനെ ഭീഷണിപ്പെടുത്തി യശോദ അഞ്ച് സെന്റ് വസ്തുവിന്റെ പ്രമാണം കൈക്കലാക്കി. ഇതിനു പുറമെ വീട് നില്‍ക്കുന്ന വസ്തു ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ച വീട്ടമ്മയെ ഒത്ത് തീര്‍പ്പിനെന്ന വ്യാജേന സമീപത്തുള്ള ഒരു സിപിഎം നേതാവിന്റെ ഒത്താശയോടെ വീട്ടില്‍ വിളിച്ചു വരുത്തി പൂട്ടിയിടുകയായിരുന്നു. എന്നാല്‍ ആറ് മണിക്കൂറോളം പലിശക്കാരിയുടെ വീട്ടു തടങ്കലില്‍ കഴിയേണ്ടി വന്ന ബിന്ദു സിപിഐയുടെ പ്രാദേശിക നേതാവ് മുഖേന വിവരം വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് രാത്രി 10 ഓടെ മാരായമുട്ടം പോലിസെത്തി ബിന്ദുവിനെ മോചിപ്പിക്കുകയായിരുന്നു. പ്രതി യശോദയും കൂട്ടാളികളും പൊലിസ് എത്തുന്നതിന് മുന്നേ തന്നെ ഇവിടെ നി ന്നു രക്ഷപ്പെട്ടു. ബിന്ദു ഇന്നലെ മാരായമുട്ടം സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. പ്രതിക്കെതിരേ മണിലെന്‍ ഡിങ് നിയമ പ്രകാരം കേസെടുക്കുമെന്ന് പോലിസ് പറഞ്ഞു. സംഭവം പോലിസില്‍ അറിയിച്ചതിനെ ചൊല്ലി സിപിഎം, സിപിഐ പ്രാദേശിക നേതാക്കള്‍ തമ്മിള്‍ വാക്കേറ്റമുണ്ടായി.
Next Story

RELATED STORIES

Share it