kozhikode local

ബ്ലൂ ഗ്രീന്‍ ആല്‍ഗ ഇരുവഴിഞ്ഞിയിലും; ജനങ്ങളില്‍ ആശങ്ക

മുക്കം: ഒരാഴ്ച മുമ്പ് ചാലിയാറില്‍ കാണപ്പെട്ട ബ്ലൂ ഗ്രീന്‍ ആല്‍ഗ മറ്റ് പുഴകളിലേക്ക്കൂടി പടരുന്നതില്‍ ജനങ്ങള്‍ ആശങ്കയില്‍. മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സായ ഇരു വഴിഞ്ഞിപുഴയിലാണ് ഇന്നലെ ആല്‍ഗയുടെ സാനിധ്യം കണ്ടെത്തിയത്. നിരവധി കുടിവെള്ള പദ്ധതികള്‍ അടക്കം സ്ഥിതി ചെയ്യുന്ന ഇരുവഴി ഞ്ഞിയിലും ആല്‍ഗകണ്ടത്തിയതോടെ നാട്ടുകാര്‍ വലിയ ഭീതിയിലാണ്.
ചാലിയാറില്‍ ആല്‍ഗകാണപ്പെട്ട സ്ഥലങ്ങളിലെ വെള്ളം കുടിക്കാനോ കുളിക്കാനോ മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് സിഡബ്ലുആര്‍ഡിഎം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വേനല്‍ കനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രധാന ആശ്രയമായിരുന്നു ഇരുവഴിഞ്ഞിയും ചാലിയാറും. ഈ പുഴകളിലെ വെള്ളവും ഉപയോഗിക്കാന്‍ പറ്റാതായതോടെ ഇനി എന്ത് ചെയ്യുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
ജലത്തില്‍ നൈട്രേറ്റും ഫോസ്‌ഫേറ്റും വര്‍ധിക്കുമ്പോഴാണ് ബ്ലൂ ഗ്രീന്‍ ആല്‍ഗ രൂപപ്പെടുന്നത്. ഇത് മല്‍സ്യസമ്പത്തിനടക്കം വലിയ ഭീഷണിയാണ്. ഇരുവഴിഞ്ഞിപുഴയില്‍ കാരശേരി വൈശ്യംപുറം ഭാഗത്ത് കഴിഞ്ഞ ദിവസം മല്‍സ്യങ്ങള്‍ വ്യാപകമായി ചത്ത് പൊങ്ങിയിരുന്നു. കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനാല്‍ വെള്ളത്തിന് ഒഴുക്കില്ലാത്തതാണ് ആല്‍ഗപടരാന്‍ കാരണം. അതേസമയം കവണക്കല്ലിന്റ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ അത് നിരവധി പഞ്ചായത്തുകളിലെ കിണറുകള്‍ ഉള്‍പ്പെടെ വറ്റുന്നതിനും കാരണമാവും.
Next Story

RELATED STORIES

Share it