Flash News

ബ്ലാസ്റ്റേഴ്‌സ് പരാതി നല്‍കി; സിഫ്‌നിയോസ് നാട്ടിലേക്ക് മടങ്ങി

ബ്ലാസ്റ്റേഴ്‌സ് പരാതി നല്‍കി; സിഫ്‌നിയോസ് നാട്ടിലേക്ക് മടങ്ങി
X


പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് എഫ്‌സി ഗോവയിലേക്ക് ചേക്കേറിയ മാര്‍ക്ക് സിഫ്‌നിയോസ് ഇന്ത്യയില്‍ നിന്ന് സ്വന്തം രാജ്യമായ ഹോളണ്ടിലേക്ക് മടങ്ങി. കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സിഫ്‌നിയോസ് നാട്ടിലേക്ക് മടങ്ങിയത്. സിഫ്‌നിയോസിനെതിരെ ഫോറീന്‍ റീജ്യണല്‍ രെജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്ആര്‍ആര്‍ഒ) കേരള ബ്ലാസ്‌റ്റേഴ്‌സ് പരാതി നല്‍കിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കാനുള്ള എംപ്ലോയ്‌മെന്റ് വിസയിലാണ് സിഫ്‌നിയോസ് ഇന്ത്യയിലെത്തിയത്. എന്നാല്‍ അത് ഉപയോഗിച്ച് എഫ് സി ഗോവയ്ക്ക് വേണ്ടി കളിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്‌റ്റേഴ്‌സ് പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ഒന്നല്ലെങ്കില്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ ഡീപോര്‍ട്ടിംഗ് നടപടിക്ക് വഴങ്ങുകയോ ചെയ്യാനാണ് എഫ്ആര്‍ആര്‍ഒ ഓഫീസ് സിഫ്‌നിയോസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഡീപോര്‍ട്ടിങിന് മുതിരാതെ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജനുവരിയില്‍ നടന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ഗോവയിലേക്ക് കൂടുമാറിയത്. നടപടികള്‍ പൂര്‍ത്തിയാക്കി സിഫ്‌നിയോസിന് മടങ്ങിവരണമെങ്കിലും 10 ദിവസമെങ്കിലും വേണ്ടിവരും. ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് റെനി മ്യൂലന്‍സ്റ്റീന് പകരം ഡേവിഡ് ജെയിംസ് എത്തിയതോടെ സിഫ്‌നിയോസിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. തന്നെ കളിപ്പിക്കാത്തത് പരിക്കുമൂലമല്ലായിരുന്നെന്ന് 20കാരനായ സിഫ്‌നിയോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച്ച നടന്ന എഫ്‌സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലുള്ള മല്‍സരത്തിന് തൊട്ടുമുമ്പാണ് സിഫ്‌നോയിസ് ഹോളണ്ടിലേക്ക് പറന്നത്.
Next Story

RELATED STORIES

Share it