Flash News

ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങള്‍ അബുദബി പോലീസ് സൗജന്യമായി റിപ്പയര്‍ ചെയ്യും.

ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങള്‍ അബുദബി പോലീസ് സൗജന്യമായി റിപ്പയര്‍ ചെയ്യും.
X


അബുദബി്: കാര്‍ ചെറു അപകടത്തില്‍ പെട്ടാലോ, അല്ലെങ്കില്‍ കേടായാലോ ഇനി പെട്ടെന്ന് അറ്റകുറ്റപ്പണി എങ്ങനെ നടത്തുമെന്നും എത്ര തുക ചെലവാകുമെന്നും ആലോചിച്ച് തല പുണ്ണാക്കേണ്ടതില്ല. അബുദാബി ഗതാഗത വകുപ്പ് റിപ്പയറിംഗ് സൗജന്യമായി ചെയ്തു കൊടുക്കും.
വാഹനത്തിനുണ്ടാകുന്ന സാങ്കേതികയാന്ത്രിക തകരാറുകള്‍ തീര്‍ത്തും സൗജന്യമായാണ് ചെയ്തു കൊടുക്കുകയെന്നും 24 മണിക്കൂറും സേവനം ലഭിക്കുമെന്നും പൊലീസ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തി. 800 88888, അല്ലെങ്കില്‍ 999 നമ്പറില്‍ വിളിച്ചാല്‍ സേവനം ലഭിക്കുന്നതാണ്.
അബുദാബി വിഷന്റെ ഭാഗമായി എമിറേറ്റില്‍ ഗതാഗതവും അടിസ്ഥാന വികസനവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണ് പുതിയ സേവനം. അപകടത്തില്‍ പെട്ടും കേടായും കുടുങ്ങിയ വാഹനങ്ങളിലെ െ്രെഡവര്‍മാരുടെ സുരക്ഷക്ക് വകുപ്പ് മുന്‍തൂക്കം നല്‍കും. ഇത്തരം വാഹനങ്ങളെ പാതയോരത്തേക്ക് മാറ്റിയിടുകയും ചെയ്യും. തകര്‍ന്നു പോയ വാഹന ഭാഗങ്ങള്‍ നന്നാക്കും. ടയറുകള്‍ മാറ്റല്‍, ബാറ്ററി ക്ഷമത പരിശോധിക്കല്‍, ജംപ് സ്റ്റാര്‍ട്ടിംഗ്, ഇന്ധനം നിറക്കല്‍, കൂളന്റ് നിറക്കല്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്ക് പറ്റുന്ന ഉപകരണ സാമഗ്രികള്‍ റോഡ് സര്‍വീസ് പട്രോള്‍ വശം ഉണ്ടാകുമെന്ന് പൊലീസിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. ഏറ്റവുമടുത്ത് പെട്രോള്‍ സ്‌റ്റേഷനുണ്ടെങ്കില്‍ അവിടേക്ക് വാഹനം മാറ്റിയിടുന്ന പണിയും പൊലീസ് നിര്‍വഹിക്കും. അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് റോഡ് സര്‍വീസ് പട്രോള്‍ വിഭാഗം പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ്. അപകടാനന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസിനെ സഹായിക്കുന്ന പ്രവര്‍ത്തനവും റോഡ് സര്‍വീസ് പട്രോള്‍ നിര്‍വഹിക്കുമെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.

Next Story

RELATED STORIES

Share it