World

ബ്രെക്‌സിറ്റ് ബില്ലില്‍ഭേദഗതി

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്ക് സംബന്ധിച്ച ബ്രെക്‌സിറ്റ്്് ബില്ലിന് ഭേദഗതികളോടെ ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അംഗീകാരം. ബ്രെക്‌സിറ്റ്്് നടപടിക്രമങ്ങളുടെ ഭാഗമായി നടന്ന വോട്ടെടുപ്പിലായിരുന്നു പാര്‍ലമെന്റ് അംഗങ്ങള്‍ ഭേദഗതിക്ക് ആവശ്യപ്പെട്ടത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കൊപ്പം ഭരണകക്ഷി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 11 അംഗങ്ങളും ഭേദഗതിക്ക് ആവശ്യമുന്നയിച്ചു.  ബ്രിട്ടിഷ്  പ്രധാനമന്ത്രി തെരേസ മേയ്ക്ക് ഏറ്റ വലിയ തിരിച്ചടിയായാണിത് വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ യൂനിയനുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബില്ല് പാര്‍ലമെന്റിന്റെ അനുമതിക്കായി സമര്‍പ്പിച്ചപ്പോഴായിരുന്നു ഭേദഗതിക്ക് ആവശ്യമുയര്‍ന്നത്. എല്ലാ ബ്രെക്‌സിറ്റ് നടപടികളും പാര്‍ലമെന്റ് അനുമതിക്ക് വിധേയമാക്കണമെന്നായിരുന്നു ഭേദഗതി. പാര്‍ലമെന്റിലെ 605 എംപിമാരില്‍ 309 പേര്‍ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു. 305 പേര്‍ ഭേദഗതിയെ എതിര്‍ത്തു.യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റത്തെ ഭേദഗതി ദോഷകരമായി ബാധിക്കുമെങ്കിലും ബ്രെക്‌സിറ്റ് തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് തെരേസാ മേയ് പ്രതികരിച്ചു. മുന്‍ നിശ്ചയപ്രകാരം തന്നെ യൂറോപ്യന്‍ യൂനിയനില്‍നിന്നും പിന്‍മാറുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it