ബ്രിട്ടിഷ് കൗണ്‍സിലിന് 70 വയസ്സ്

ന്യൂഡല്‍ഹി: ബ്രിട്ടിഷ് സംസ്‌കാരവും ഇംഗ്ലീഷ് ഭാഷയും പ്രചരിപ്പിക്കുന്ന ബ്രിട്ടിഷ് കൗണ്‍സില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 70 വര്‍ഷം. 70ാം വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പല പരിപാടികളും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൗണ്‍സില്‍ ഡയറക്ടര്‍ അലന്‍ഗിമ്മലും സഹപ്രവര്‍ത്തകരും. ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കൗണ്‍സില്‍ പിന്നീട് ഇന്തോ-ബ്രിട്ടിഷ് സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഇപ്പോള്‍ നാടകങ്ങള്‍ക്കും ചിത്രകലയ്ക്കും ഷേക്‌സ്പിയര്‍ നാടകങ്ങളുടെ ആധുനികമായ പുനരാവിഷ്‌കരണത്തിനും കൗണ്‍സില്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷം സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി 100 ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ബ്രിട്ടിഷ് സര്‍വകലാശാലകളില്‍ പഠിക്കാന്‍ അവസരം നല്‍കി. ഇന്ത്യയിലും ബ്രിട്ടനിലും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് 70ാം വാര്‍ഷികത്തില്‍ നടക്കുക.
Next Story

RELATED STORIES

Share it