Flash News

ബ്രിട്ടന് പിന്തുണയുമായി ഡോണള്‍ഡ് ട്രംപ്‌



വാഷിങ്ടണ്‍: ബ്രിട്ടനു പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'യുകെക്കു വേണ്ടി എന്തെല്ലാം സഹായം ചെയ്യാന്‍ പറ്റുമോ അതെല്ലാം യുഎസ് ചെയ്യും. ഞങ്ങള്‍ അവിടെയുണ്ടാവും; നിങ്ങള്‍ക്കൊപ്പം. ദൈവം അനുഗ്രഹിക്കട്ടെ'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ലണ്ടന്‍ സംഭവത്തെ പരാമര്‍ശിക്കവേ യാത്രാവിലക്കിനെക്കുറിച്ചും ട്രംപ് ട്വിറ്ററില്‍ പരാമര്‍ശിച്ചു. നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. കോടതികള്‍ നമ്മുടെ അധികാരങ്ങള്‍ തിരികെ ഏല്‍പ്പിക്കണം. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനു യാത്രാവിലക്ക് നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്നു ട്രംപ് സുരക്ഷാ സംഘവുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ സാധാരണ ജനങ്ങളെയാണു ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പ്രതികരിച്ചു. യുകെ പോലിസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടത്തുന്ന ശ്രമങ്ങള്‍ അറിയാം. യുകെ ആവശ്യപ്പെട്ടാല്‍ എന്തു സഹായവും നല്‍കാന്‍ യുഎസ് തയ്യാറാണ്. എല്ലാ അമേരിക്കക്കാരും യുകെയിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it