World

ബ്രിട്ടന്റെ കണ്ടെത്തലുകള്‍ ശരിവച്ച് രാസായുധ നിരീക്ഷണസംഘം

ലണ്ടന്‍: റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപാലിനെതിരായ രാസവസ്തു ആക്രമണത്തില്‍ ബ്രിട്ടന്റെ കണ്ടെത്തലുകളെ ശരിവച്ച് രാസായുധ നിരീക്ഷണസംഘം. നാല് ലാബുകളില്‍ നടത്തിയ പരിശോധനാ ഫലം ഇത് സാധൂകരിക്കുന്നതായി സംഘം പറയുന്നു.  എന്നാല്‍ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍ സംഘടന ഇത് റഷ്യയില്‍ വികസിപ്പിച്ചെടുത്തതാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ലണ്ടനിലെ റഷ്യന്‍ എംബസിയുടെ സഹായം രാസാക്രമണത്തില്‍ ചികില്‍സ തേടിയ യൂലിയ സ്‌ക്രിപാള്‍ നിരസിച്ചു. യൂലിയ സ്‌ക്രിപാളിന്റേതെന്നു കരുതുന്ന വാര്‍ത്താക്കുറിപ്പിലാണ് റഷ്യന്‍ എംബസി സഹായത്തിനായി സമീപിച്ചെന്നുള്ളത്. താന്‍ ഇത് നിരസിക്കുകയാണെന്നും കുറിപ്പിലുണ്ട്.
എന്നാല്‍ യൂലിയ സ്‌ക്രിപാളിന്റെ വാര്‍ത്താക്കുറിപ്പില്‍ റഷ്യന്‍ എംബസി സംശയം പ്രകടിപ്പിച്ചു. ബ്രിട്ടന്റെ ഔദ്യോഗിക കുറിപ്പിനു സമാന രീതിയിലാണ് യൂലിയ സ്‌ക്രിപാളിന്റെ വാര്‍ത്താക്കുറിപ്പെന്ന് ലണ്ടനിലെ റഷ്യന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി. യൂലിയയെ ബ്രിട്ടണ്‍ പിടിച്ചുവച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it