Flash News

ബോയിംഗ് വിമാന കമ്പനിക്കെതിരെ മലയാളി കുടുംബം നിയമ നടപടിക്ക്

ബോയിംഗ് വിമാന കമ്പനിക്കെതിരെ മലയാളി കുടുംബം നിയമ നടപടിക്ക്
X
ദുബയ്: എമിറേറ്റ്‌സ് വിമാന ദുരന്തത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് വിമാന കമ്പനിയായ ബോയിംഗിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് യുഎസ് കോര്‍ട്ട് വിധി. ഇതിനെ തുടര്‍ന്ന് മലയാളി കുടുംബം നിയമ നടപടിക്കൊരുങ്ങുന്നു. യു.കെ.യില്‍ സ്ഥിര താമസമാക്കിയ ഡോ ഷാഹിദ് റഷീദും കുടുംബവുമാണ് നിയമ നടപടിക്ക് നീങ്ങുന്നത്. 2016 ആഗസ്ത് 3 ന് തിരുവനന്തപുരത്ത് നിന്നും 300 യാത്രക്കാരുമായി ദുബയിലേക്ക് പുറപ്പെട്ട ഇകെ 521 വിമാനം ലാന്റിംഗിനിടെ ദുബയ് വിമാനത്താവളത്തില്‍ വെച്ച് തീപിടിക്കുകയായിരുന്നു. ബോയിംഗ് 777 വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിന്നും യാത്രക്കാര്‍ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും 30 പേര്‍ക്ക് നിസ്സാര പരിക്കേറ്റിരുന്നു. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് തീ അണക്കാന്‍ എത്തിയ അഗ്നിശമന ജീവനക്കാരനായ ജാസ്സിം അല്‍ ബലൂഷി മരണപ്പെട്ടിരുന്നു. ബോയിഗം വിമാനത്തിന്റെ ഡിസൈന്‍ നിര്‍മ്മാണ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. വ്യാമയാന രംഗത്ത് പ്രമുഖരായ രണ്ട് അഭിഭാഷക സ്ഥാപനങ്ങളാണ് പരിക്കേറ്റവര്‍ക്കായി കേസ് വാദിക്കുന്നത്. എമിറേറ്റ്‌സിനെ ഇക്കാര്യത്തില്‍ ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അവരുടെ ജീവനക്കാരുടെ പെട്ടൊന്നുള്ള അവസരോചിതമായ തീരുമാനം കാരണമാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും അഭിഭാഷകര്‍ വാദിച്ചു. ഡോ.ഷാഹിദ് റഷീദും കുടുംബവും അടക്കമുള്ള ഏതാനും യാത്രക്കാരാണ് നിയമ നടപടി സ്വീകരിക്കുന്നത്.

Next Story

RELATED STORIES

Share it