Alappuzha local

ബോട്ട് വൈകി; യാത്രക്കാര്‍ സ്‌റ്റേഷന്‍മാസ്റ്ററെ കൈയേറ്റം ചെയ്തു



ആലപ്പുഴ: ആലപ്പുഴ മാതാ ജെട്ടിയില്‍ നിന്നു ഇന്നലെ രാവിലെ 11.30ന് പുറപ്പെടേണ്ട കേരള ജലഗതാഗത വരുപ്പിന്റെ കോട്ടയം കാഞ്ഞിരം ബോട്ട് വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്ററെ കൈയേറ്റം ചെയ്തു. ഹൃദ്രോഗിയായി സ്‌റ്റേഷന്‍ മാസ്റ്റര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടി. തിരുവനന്തപുരത്തുനിന്നും എത്തിയ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരാണ് ബോട്ട് വൈകിയത് ചോദ്യം ചെയ്തത്. ഇതോടെ ബോട്ട് ജെട്ടിയില്‍ നിന്ന് യാത്രക്കാര്‍ ഒപ്പം കൂടിയപ്പോള്‍ പുറത്തുനിന്നും വന്ന യാത്രക്കാരായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രംഗം വഷളാക്കുകയായിരുന്നു. അഞ്ചംഗ സംഘത്തിലെ ഒരാളാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ ടി ധനപാലനെ ആക്രമിച്ചത്. ഇത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ബോട്ട് ജീവനക്കാരായ രണ്ടുപേര്‍ തടസ്സംപിടിക്കാന്‍ എത്തിയെങ്കിലും വിജയിച്ചില്ല. ക്ലച്ച് ലിവര്‍ തകരാറിലായ എ 37 ബോട്ട് 11.15ന് കോട്ടയത്തേക്ക് പോവേണ്ടതായിരുന്നു. എന്നാല്‍ കേടുപാടുകളെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്താന്‍ കഴിഞ്ഞത്. ജീവനക്കാരില്ലാത്തതാണ് പ്രശ്‌നമെന്ന് യാത്രക്കാരില്‍ ചിലര്‍ ജീവനക്കാരോട് കയര്‍ത്തതാണ് പ്രശ്‌നത്തിന് തുടക്കമായത്. ഈ സമയത്താണ് പോലിസ് സ്ഥലത്തെത്തുന്നത്. ഇതിനിടെ മര്‍ദ്ദനമേറ്റ സ്‌റ്റേഷന്‍ മാസ്റ്ററെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തന്നെ ആക്രമിച്ചവര്‍ മദ്യപിച്ചിരുന്നതായി സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. പിന്നീട് ചര്‍ച്ച നടത്തുന്നതിനിടെ ഡോക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബോട്ട് െ്രെഡവര്‍ ആലപ്പുഴ പുന്നമട സ്വദേശി അനില്‍കുമാറിനെ സൗത്ത് പോലിസിലെ ജീപ്പ് െ്രെഡവര്‍ കൈയേറ്റം ചെയ്തത് ബഹളത്തിന് കാരണമായി. പിന്നീട് അനിലിനെ സ്‌റ്റേഷനിലെത്തിച്ച് 51 വകുപ്പ് പ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. യാത്രക്കാരില്‍ ഒരാളെയും സൗത്ത് പോലിസ് കസ്റ്റഡിയിലെടുത്തു. പ്രശ്‌നം പിന്നീട് രമ്യമായി പരിഹരിച്ചെന്ന് പോലിസ് അറിയിച്ചു. ജീവനക്കാരും പോലിസുകാരുമായുള്ള തര്‍ക്കം നീണ്ടതോടെ യാത്രക്കാര്‍ രണ്ട് മണിക്കൂറോളം വലഞ്ഞു.
Next Story

RELATED STORIES

Share it