ബോംബുകളുടെ മാതാവ് പ്രയോഗത്തിനെതിരേ മാര്‍പാപ്പ
BY fousiya sidheek8 May 2017 3:12 AM GMT
fousiya sidheek8 May 2017 3:12 AM GMT
വത്തിക്കാന്‍: യുഎസ് സൈന്യത്തിന്റെ 'ബോംബുകളുടെ മാതാവ്' എന്ന വാക്പ്രയോഗത്തിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ. മാതാവ് ജീവന്‍ നല്‍കുന്നവളാണ്. എന്നാല്‍ നാം ബോംബിനെ മാതാവെന്ന് വിളിക്കുന്നു. എന്താണിവിടെ സംഭവിക്കുന്നതെന്നും മാര്‍പാപ്പ ചോദിച്ചു. വത്തിക്കാനില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് മാര്‍പാപ്പ ക്ഷുഭിതനായത്. പേരുകേട്ടപ്പോള്‍ താന്‍ ലജ്ജിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ ഐഎസ് പോരാളികള്‍ക്കെതിരെയെന്ന പേരില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ 86 പേരാണു കൊല്ലപ്പെട്ടത്. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ആണവേതര ബോംബായ ജിബിയു 43 ആണ് യുഎസ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രയോഗിച്ചത്. ലോകത്ത് ഇതുവരെ പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണിത്. 9,800 കിലോഗ്രാമാണ് ബോംബിന്റെ ഭാരം. അഫ്ഗാനിലെ നാന്‍ഗര്‍ഹര്‍ പ്രദേശത്തായിരുന്നു ആക്രമണം.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT