ബൈപാസ് സ്ഥലമെടുപ്പ്: അഴിയൂരില്‍ സര്‍വേ തടഞ്ഞു
BY kasim kzm27 Dec 2017 3:41 AM GMT
kasim kzm27 Dec 2017 3:41 AM GMT
മാഹി: നിര്‍ദിഷ്ട തലശ്ശേരി-മാഹി ബൈപാസിലെ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകള്‍ സ്ഥലമെടുപ്പ് സര്‍വേ നടപടികള്‍ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ വടകര ലാന്റ് അക്വിസിഷന്‍ തഹസില്‍ദാരുടെ ഓഫിസില്‍ നിന്നെത്തിയ ആറംഗ റവന്യൂ ഉദ്യോഗസ്ഥരെയാണ് തടഞ്ഞുവച്ചത്. വിപണിവിലയും പുനരധിവാസവും ലഭിക്കാതെ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന് ബൈപാസ് കര്‍മസമിതി നേതാക്കളായ ഷുഹൈബ് അഴിയൂര്‍, എം റാസിഖ്, രാജേഷ് അഴിയൂര്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് ഏറെനേരം തര്‍ക്കമുണ്ടായി. ഒടുവില്‍ സര്‍വേ നിര്‍ത്തിവച്ചു.
സമരത്തിന്റെ ഭാഗമായി ലാന്റ് അക്വിസിഷന്‍ ഓഫിസില്‍ നടന്ന രേഖാ സമര്‍പ്പണം ഭൂവുടമകള്‍ ബഹിഷ്കരിച്ചിരുന്നു. വിപണിവിലയ്ക്കും പുനരധിവാസത്തിനുമായി പ്രക്ഷോഭത്തിലുള്ള സംഘടനകളുമായി അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
സമരത്തിന്റെ ഭാഗമായി ലാന്റ് അക്വിസിഷന്‍ ഓഫിസില്‍ നടന്ന രേഖാ സമര്‍പ്പണം ഭൂവുടമകള്‍ ബഹിഷ്കരിച്ചിരുന്നു. വിപണിവിലയ്ക്കും പുനരധിവാസത്തിനുമായി പ്രക്ഷോഭത്തിലുള്ള സംഘടനകളുമായി അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMT