ബൈക്ക് മോഷ്ടാക്കളായ അഞ്ച് യുവാക്കള്‍ പിടിയില്അടൂര്:വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാക്കളായ അഞ്ചു യുവാക്കള്‍ പോലിസിന്റെ പിടിയില്‍.
BY kasim kzm25 Jun 2018 4:42 AM GMT
kasim kzm25 Jun 2018 4:42 AM GMT
ശാസ്താംകോട്ട പനപ്പെട്ടി മുസ്ലിയാര് എന്‍ജിഒ കോളനിയില്‍ സുഗീഷ് ഭവനില്‍ സുഗീഷ് (സച്ചിന്19), കരുനാഗപ്പള്ളി കല്ലേലിഭാഗം മഹാദേവ കോളനിയില്‍ സുനന്ദ് (ശ്രീക്കുട്ടന്21), ദൃശ്യനിവാസില് ദില്‍ഷിത്ത് (20), അടൂര്‍ പെരിങ്ങനാട് അമ്മകണ്ടകര വാഴുവേലില്‍ വടക്കേപ്പുരയില്‍ സുഭാഷ് (20), അമ്പനാട്ട് തെക്കേതില്‍ അഖില്‍ (18) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ജി സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ശൂരനാട്, കരുനാഗപ്പള്ളി, അഞ്ചാലുംമൂട് പോലിസ് സ്റ്റേഷന് അതിര്‍ത്തികളില്‍ നിന്നും സുഗീഷും സുനന്ദും കൂടി മോഷ്ടിച്ച മോട്ടോര്‍ ബൈക്കുകള്‍ മറ്റുള്ളവര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി മറിച്ചു വില്‍ക്കുകയായിരുന്നു. കഴിഞ്ഞ 20ന് പോലിസിന്റെ വാഹന പരിശോധനയ്ക്കിടെ അഖില്‍ ഓടിച്ചുവന്ന ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരും പിടിയിലായത്. എസ്ഐമാരായ ബി രമേശന്, എസ് സന്തോഷ്, ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അജി ജോര്‍ജ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷൈജു, ബിജു, പ്രദീപ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

Next Story
RELATED STORIES
ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMT