ബെത്‌ലഹേമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മങ്ങല്‍; നാല് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി

ബെത്‌ലഹേം: മാസങ്ങളായി തുടരുന്ന ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം ബെത്‌ലഹേമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചു. സംഘര്‍ഷം കാരണം ഇത്തവണ ബെത്‌ലഹേമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയിരുന്നു.
കഴിഞ്ഞ ദിവസം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പ് നാല് ഫലസ്തീന്‍ പൗരന്‍മാരെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. ബെത്‌ലഹേം അടക്കമുള്ള ജെറുസലേമിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നുമാസത്തോളമായി സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.
മാഞ്ചര്‍ സ്‌ക്വയറിലെ ആഘോഷങ്ങള്‍ മാത്രമാണ് ഇത്തവണ പതിവുപോലെ നടക്കുന്നത്. ക്രിസ്മസ് രാവ് ആഘോഷിക്കാനായി മാഞ്ചര്‍ സ്‌ക്വയറില്‍ ആയിരങ്ങള്‍ ഒത്തുകൂടി. മറ്റു പരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ക്രിസ്മസ് ആഘോഷിക്കാനായി ബെത്‌ലഹേമിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്.
മുന്‍വര്‍ഷങ്ങളില്‍ പൊതുവേ സമാധാനം നിലനിന്നിരുന്ന ബെത്‌ലഹേമില്‍ ഇപ്പോള്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it