ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യക്കുള്ളതല്ല; പ്രമാണിമാര്‍ക്കുള്ളത്: മെട്രോമാന്‍

ന്യൂഡല്‍ഹി: പ്രമാണിവര്‍ഗത്തിന്റെ സുഖസൗകര്യങ്ങള്‍ക്കു വേണ്ടി കോടികള്‍ ചെലവഴിച്ചുള്ള ബുള്ളറ്റ് ട്രെയിനുകളല്ല വേണ്ടതെന്നും ഇന്ത്യന്‍ റെയില്‍വേയെ സുരക്ഷയും ശുചിത്വവുള്ളതാക്കുകയാണു വേണ്ടതെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. സാധാരണക്കാരന്റെ താല്‍പര്യമല്ല ഇത്തരം ചെലവേറിയ പദ്ധതികള്‍. അവരിലേക്കതിന്റെ ഗുണങ്ങള്‍ എത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ നവീനമാക്കണമെന്നും നൂതനസാങ്കേതിക വിദ്യകള്‍ ഇന്ത്യന്‍ റെയില്‍വേ പ്രയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ റെയില്‍വേ വേഗത, ശുചിത്വം, സമയനിഷ്ഠ എന്നിവയില്‍ കൃത്യത കൈവരിക്കണം. രാജ്യത്തെ റെയില്‍വേ വ്യവസ്ഥ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് 20 വര്‍ഷം പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it