ബുരാരി ആത്മഹത്യ: 10 പേരുടേതു തൂങ്ങിമരണം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു

ന്യൂഡല്‍ഹി: ബുരാരിയില്‍ കൂട്ടമരണം നടന്ന കൂടുംബത്തിലെ 11 പേരില്‍ 10 പേരുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. 10 പേരുടെതും ആത്മഹത്യ തന്നെയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. അതേസമയം മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മരണ കാരണത്തില്‍ വ്യക്തതയില്ല. ഭാഗികമായ തൂങ്ങിമരണം എന്നാണ് ഇതിനെക്കുറിച്ച് അന്വേഷണ സംഘത്തിലെ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കിടയിലും അഭിപ്രായഭിന്നതയുണ്ട്.
ജൂണ്‍ 30നാണു ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 10 പേരുടെ  മൃതദേഹം തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം നിലത്തു നിന്നാണു ലഭിച്ചത്. ഇതാവട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. സന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിലെ നാരായണ്‍ ദേവി, മകള്‍ പ്രതിഭ, ആണ്‍മക്കളായ ഭുവ്‌നേഷ്, ലളിത് ഭാട്ടിയ, ഭുവ്‌നേഷിന്റെ ഭാര്യ സവിത, ഇവരുടെ മൂന്നു മക്കളായ മീനു, നിധി, ധ്രുവ്, ലളിതിന്റെ ഭാര്യ ടിന, മകള്‍, പ്രതിഭയുടെ മകള്‍ പ്രിയങ്ക എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it