Flash News

ബീഹാറില്‍ ബിജെപി-ജെഡിയു സഖ്യം പൊട്ടിത്തെറിയിലേക്ക്

ബീഹാറില്‍ ബിജെപി-ജെഡിയു സഖ്യം പൊട്ടിത്തെറിയിലേക്ക്
X
പാട്‌ന: ബീഹാറില്‍ ബിജെപി-ജെഡിയു ഭിന്നത രൂക്ഷം. തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നത് തുടരാനാണ് ബിജെപിയുടെ തീരുമാനമെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മുഴുവന്‍ സീറ്റുകളിലും തനിച്ച് മല്‍സരിക്കുമെന്നാണ് ജെഡിയു മുഖ്യവക്താവ് സജ്ഞയ് സിങ് പറഞ്ഞത്. രാജ്യത്ത് 2014ല്‍ നിന്ന സ്ഥിതിവിശേഷമല്ല ഇപ്പോഴുള്ളത്. 2019ലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്യുന്നത്.



വാര്‍ത്തകളില്‍ ഇടംപിടിക്കാനായി പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ സ്വയം നിയന്ത്രിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ നിതീഷ് ജി ഇല്ലാതെ വിജയിക്കാനാവില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. ഇനി സഖ്യം വേണ്ട എന്നുണ്ടെങ്കില്‍ ബീഹാറിലെ 40 സീറ്റുകളിലും ബിജെപിക്ക് തനിച്ച് മത്സരിക്കാമെന്നും സഞ്ജയ് സിങ് പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ നിന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു. ഇത് ബിജെപിയുമായുള്ള അകല്‍ച്ചയുടെ ഭാഗമാണ്. ഇതിന് പിന്നാലെയാണ് സഞ്ജയ് സിങ് ബിജെപിക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it