Flash News

ബി ജെ പി എന്‍ജിനിയര്‍മാരെ വാടകയ്‌ക്കെടുത്ത് വോട്ടിങ് മെഷീനുകള്‍ ചോര്‍ത്തി; ആരോപണവുമായി ഹാര്‍ദിക് പട്ടേല്‍

ബി ജെ പി എന്‍ജിനിയര്‍മാരെ വാടകയ്‌ക്കെടുത്ത് വോട്ടിങ് മെഷീനുകള്‍ ചോര്‍ത്തി; ആരോപണവുമായി ഹാര്‍ദിക് പട്ടേല്‍
X
അഹമ്മദാബാദ്: ഗുജറാത്ത് വിധി പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടിങ്് മെഷീനുകള്‍ക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ച് പാടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ബിജെപി സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍മാരെ വാടകയ്‌ക്കെടുത്തു ഇവിഎം മെഷീനുകള്‍ ചോര്‍ത്തിയെന്ന് ഹര്‍ദിക് പട്ടേല്‍ തന്റെ ട്വിറ്ററിലൂടെ ആരോപിച്ചു.4000 ഇവിഎം മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. അതിന് അഹമ്മദാബാദിലെ കമ്ബനിയില്‍ നിന്നും 140 സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍മാരെയാണ് ബിജെപി വാടകയ്‌ക്കെടുത്തതെന്നും ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു. 'വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവടങ്ങളിലും പല പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇവിഎം മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും' അദ്ദേഹം ആരോപിച്ചു.



എടിഎം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ വോട്ടിങ് മെഷീന്‍ ചോര്‍ത്തുക എന്നത് അസംഭവ്യമല്ലാത്ത കാര്യമൊന്നുമല്ല.ഈ വിഷയത്തില്‍ ജില്ലാ കളക്ടര്‍ മറുപടി പറയണമെന്നും ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it