ബിഹാറില്‍ ബിജെപിക്ക് എതിരേ ഘടകകക്ഷികള്‍

ന്യൂഡല്‍ഹി: ബിഹാറില്‍ വര്‍ഗീയകലാപമുണ്ടാക്കുന്ന സംഘപരിവാര നീക്കങ്ങള്‍ക്കെതിരേ ഒന്നിച്ചുനില്‍ക്കാന്‍ സംസ്ഥാനത്തെ എന്‍ഡിഎയിലെ ബിജെപിയിതര ഘടകകക്ഷികള്‍ തീരുമാനിച്ചു.
ജെഡിയുവും കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും (ആര്‍എല്‍എസ്പി) ആണ് ബിജെപി തുടരുന്ന വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ ഒന്നിക്കുന്നത്. നിതീഷും പാസ്വാനും നേരത്തേ തന്നെ ഇതിനെതിരേ രംഗത്തുവന്നിരുന്നു. ഈ മാസം 14ന് അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് എല്‍ജെപി സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യാതിഥിയായി നിതീഷിനെ ക്ഷണിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വര്‍ഗീയാസ്വസ്ഥ്യവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ നിതീഷും ഉപേന്ദ്ര കുശ്‌വാഹയും ചര്‍ച്ച നടത്തിയിരുന്നു.
എല്‍ജെപിയുമായും ആര്‍എല്‍എസ്പിയുമായും നല്ല ബന്ധമാണ് പാര്‍ട്ടിക്കുള്ളതെന്നും അംബേദ്കര്‍ ജയന്തിക്ക് തങ്ങളെ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും അവരുമായുള്ള നല്ല ബന്ധം തുടരുമെന്നും ജെഡിയു വക്താവ് കെ സി ത്യാഗി വ്യക്തമാക്കി.
കോണ്‍ഗ്രസ്സും ആര്‍ജെഡിയും അടങ്ങുന്ന വിശാല മതേതര സഖ്യമായി മല്‍സരിച്ച് മികച്ച വിജയം നേടിയ ജെഡിയു പിന്നീട് സഖ്യം വിട്ട് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. 10 മാസം മുമ്പ് എന്‍ഡിഎയുടെ ഭാഗമായെങ്കിലും സംസ്ഥാനത്ത് ഇതുവരെ മുന്നണി യോഗം ചേരാത്തതിലും ജെഡിയുവിന് അമര്‍ഷമുണ്ട്.
സംസ്ഥാന മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിപദമടക്കം ബിജെപിക്ക് നല്ല പരിഗണന നല്‍കിയിട്ടുണ്ടെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ ജെഡിയുവിനെ പരിഗണിച്ചിട്ടില്ല. ബിഹാറിലെ ബിജെപി നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പ്രസ്താവനകളില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ട്. കലാപത്തിന് നേതൃത്വം നല്‍കിയ മകനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ചപ്പുചവറാണെന്നു വിശേഷിപ്പിച്ച കേന്ദ്രമന്ത്രി അശ്വിനികുമാറിന്റെ നടപടി തെറ്റാണെന്ന് ത്യാഗി പറഞ്ഞു. എന്നാല്‍. എന്‍ഡിഎ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംവിരുദ്ധ പ്രതിച്ഛായ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം മാറ്റിയെടുക്കണമെന്നും കൂടുതല്‍ പക്വതയോടെയും മാന്യതയോടെയും എന്‍ഡിഎ ഇടപെടണമെന്നും എല്‍ജെപി ബിജെപിക്ക് മുന്നറിയിപ്പു നല്‍കി. ഞങ്ങളുടെ പാര്‍ട്ടി വളരെ ചെറിയ കക്ഷിയാണ്. സ്വത്വരാഷ്ട്രീയമാണ് പാര്‍ട്ടിയുടെ അടിത്തറ. പ്രകോപനപരമായ പ്രസ്താവനകളിലൂടെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നത് രാജ്യത്തിനു മാത്രമല്ല, പാര്‍ട്ടിയുടെ നിലനില്‍പ്പിനെയും ബാധിക്കും. ഈ സാഹചര്യത്തില്‍ എന്‍ഡിഎയിലെ ബിജെപി ഇതര പാര്‍ട്ടികള്‍ ഒന്നിച്ച് ശക്തമായി നില്‍ക്കേണ്ട സമയമാണിതെന്ന് എല്‍ജെപി നേതാവ് പറഞ്ഞു.ന്യൂഡല്‍ഹി: ബിഹാറില്‍ വര്‍ഗീയകലാപമുണ്ടാക്കുന്ന സംഘപരിവാര നീക്കങ്ങള്‍ക്കെതിരേ ഒന്നിച്ചുനില്‍ക്കാന്‍ സംസ്ഥാനത്തെ എന്‍ഡിഎയിലെ ബിജെപിയിതര ഘടകകക്ഷികള്‍ തീരുമാനിച്ചു.
ജെഡിയുവും കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും (ആര്‍എല്‍എസ്പി) ആണ് ബിജെപി തുടരുന്ന വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ ഒന്നിക്കുന്നത്. നിതീഷും പാസ്വാനും നേരത്തേ തന്നെ ഇതിനെതിരേ രംഗത്തുവന്നിരുന്നു. ഈ മാസം 14ന് അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് എല്‍ജെപി സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യാതിഥിയായി നിതീഷിനെ ക്ഷണിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വര്‍ഗീയാസ്വസ്ഥ്യവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ നിതീഷും ഉപേന്ദ്ര കുശ്‌വാഹയും ചര്‍ച്ച നടത്തിയിരുന്നു.
എല്‍ജെപിയുമായും ആര്‍എല്‍എസ്പിയുമായും നല്ല ബന്ധമാണ് പാര്‍ട്ടിക്കുള്ളതെന്നും അംബേദ്കര്‍ ജയന്തിക്ക് തങ്ങളെ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും അവരുമായുള്ള നല്ല ബന്ധം തുടരുമെന്നും ജെഡിയു വക്താവ് കെ സി ത്യാഗി വ്യക്തമാക്കി.
കോണ്‍ഗ്രസ്സും ആര്‍ജെഡിയും അടങ്ങുന്ന വിശാല മതേതര സഖ്യമായി മല്‍സരിച്ച് മികച്ച വിജയം നേടിയ ജെഡിയു പിന്നീട് സഖ്യം വിട്ട് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. 10 മാസം മുമ്പ് എന്‍ഡിഎയുടെ ഭാഗമായെങ്കിലും സംസ്ഥാനത്ത് ഇതുവരെ മുന്നണി യോഗം ചേരാത്തതിലും ജെഡിയുവിന് അമര്‍ഷമുണ്ട്.
സംസ്ഥാന മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിപദമടക്കം ബിജെപിക്ക് നല്ല പരിഗണന നല്‍കിയിട്ടുണ്ടെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ ജെഡിയുവിനെ പരിഗണിച്ചിട്ടില്ല. ബിഹാറിലെ ബിജെപി നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പ്രസ്താവനകളില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ട്. കലാപത്തിന് നേതൃത്വം നല്‍കിയ മകനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ചപ്പുചവറാണെന്നു വിശേഷിപ്പിച്ച കേന്ദ്രമന്ത്രി അശ്വിനികുമാറിന്റെ നടപടി തെറ്റാണെന്ന് ത്യാഗി പറഞ്ഞു. എന്നാല്‍. എന്‍ഡിഎ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംവിരുദ്ധ പ്രതിച്ഛായ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം മാറ്റിയെടുക്കണമെന്നും കൂടുതല്‍ പക്വതയോടെയും മാന്യതയോടെയും എന്‍ഡിഎ ഇടപെടണമെന്നും എല്‍ജെപി ബിജെപിക്ക് മുന്നറിയിപ്പു നല്‍കി. ഞങ്ങളുടെ പാര്‍ട്ടി വളരെ ചെറിയ കക്ഷിയാണ്. സ്വത്വരാഷ്ട്രീയമാണ് പാര്‍ട്ടിയുടെ അടിത്തറ. പ്രകോപനപരമായ പ്രസ്താവനകളിലൂടെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നത് രാജ്യത്തിനു മാത്രമല്ല, പാര്‍ട്ടിയുടെ നിലനില്‍പ്പിനെയും ബാധിക്കും. ഈ സാഹചര്യത്തില്‍ എന്‍ഡിഎയിലെ ബിജെപി ഇതര പാര്‍ട്ടികള്‍ ഒന്നിച്ച് ശക്തമായി നില്‍ക്കേണ്ട സമയമാണിതെന്ന് എല്‍ജെപി നേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it