ബിഹാര്‍ സര്‍ക്കാരിന് സിഎടി വിമര്‍ശനം

ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാത്ത ബിഹാര്‍ സര്‍ക്കാരിനെതിരേ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിന്റെ (സിഎടി) രൂക്ഷ വിമര്‍ശനം.
ഗതാഗത മാഫിയയില്‍ നിന്നു വധഭീഷണിയുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്നും കാണിച്ച് ഐഎസ് ഉദ്യോഗസ്ഥനായ ജിതേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സിഎടി ചെയര്‍മാന്‍ അടങ്ങിയ ബെഞ്ച് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്. ഹരജി പരിഗണിച്ച സിഎടി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംരക്ഷണം സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നു വ്യക്തമാക്കി. വിഷയത്തില്‍ ഇരു സര്‍ക്കാരുകള്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും സിഎടി വ്യക്തമാക്കി.
Next Story

RELATED STORIES

Share it