kasaragod local

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 12.5 ലക്ഷം തട്ടി; ബ്യൂട്ടിപാര്‍ലറിന് മുന്നില്‍ അധ്യാപികയുടെ നിരാഹാരം

കാഞ്ഞങ്ങാട്: ബിസിനസ് പാര്‍ട്ണറാക്കാമെന്ന് വാഗ്ദാനം ചെയ്ത് 12.5ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് യുവാവിന്റെ ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ അധ്യാപികയും മകളും സത്യഗ്രഹസമരം ആരംഭിച്ചു. മംഗളൂരുവില്‍ താമസക്കാരിയും കൊടക്കാട് സ്വദേശിനിയുമായ ഗള്‍ഫില്‍ അധ്യാപികയായിരുന്ന പ്രഭാവതി രാജീവ് (45), മകള്‍ പ്രിയംവദ (13) എന്നിവരാണ് കാഞ്ഞങ്ങാട് സിറ്റി സെന്ററിലെ ലണ്ടന്‍ലിയോ ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ സത്യഗ്രഹ സമരം തുടങ്ങിയത്.
ഇവരുടെ ഭര്‍ത്താവ് രജീവ് ഗള്‍ഫില്‍ ബിസിനസുകാരനാണ്. ദേവിദാസ് ഇവരെ പാര്‍ട്ണറാക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്യാതെ വഞ്ചിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 11ന് പണം ആവശ്യപ്പെട്ട് ബ്യൂട്ടി പാര്‍ലറില്‍ ചെന്ന പ്രഭാവതിയോട് അധിക്ഷേപിച്ച് സംസാരിക്കുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വവും പോലിസും ഇടപെട്ട് എത്തിച്ചേര്‍ന്ന ധാരണ പാലിക്കാന്‍ ദേവിദാസ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ സത്യഗ്രഹം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു.
Next Story

RELATED STORIES

Share it