World

ബിഷപ് നിയമനം: വത്തിക്കാന്‍ ചൈനയുമായി ധാരണയിലെത്തി

വത്തിക്കാന്‍: ബിഷപ് നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ചൈനയുമായി ധാരണയിലെത്തി. ഇതോടെ പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനാണ് പരിഹാരമായത്. ധാരണപ്രകാരം വത്തിക്കാനും ചൈനീസ് ഭരണകൂടത്തിനും സമ്മതനായ ആളെയായിരിക്കും ബിഷപ്പായി നിയമിക്കുക. ക്രമാനുഗതമായ അനുരഞ്ജന ചര്‍ച്ചകളുടെ ഫലമാണ് ധാരണയെന്നു വത്തിക്കാന്‍ അറിയിച്ചു. കരാര്‍ സമയബന്ധിതമായി പുനപ്പരിശോധിക്കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ബിഷപ്് നിയമനത്തില്‍ ധാരണയിലെത്തിയതോടെ വത്തിക്കാനും ബെയ്ജിങും തമ്മിലുള്ള നയതന്ത്രബന്ധവും മെച്ചപ്പെടുത്താന്‍ നീക്കം നടത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വത്തിക്കാന്‍ പ്രതിനിധി അന്റോണിയോ കാമില്ലേരിയും ചൈനീസ് വിദേശകാര്യ സഹമന്ത്രി വാങ് ചാഓയുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച തുടരുമെന്നും നയതന്ത്രബന്ധം മെച്ചപ്പെടുത്തുമെന്നും ചൈന വ്യക്തമാക്കി.
ധാരണയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 1951ലാണ് ബിഷപ് നിയമനവുമായി ബന്ധപ്പെട്ട് ചൈനയും വത്തിക്കാനും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് 1957ല്‍ ചൈന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനു രൂപം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it